Sports

ഒ​രു കാ​യി​ക രാ​ജ്യമാ​യി ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന ഇ​ന്ത്യ

വി​പ്ല​വ​ക​മാ​യ പ​രി​വ​ർ​ത്ത​ന​മാ​ണ് ഖേ​ലോ ഇ​ന്ത്യ ഗെ​യിം​സി​ലൂ​ടെ സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വാ​സ്ത​വ​ത്തി​ൽ, ഇ​ന്ത്യ​യു​ടെ മി​നി ഒ​ളിം​പി​ക്സ് ആ​യി മാ​റി​യി​രി​ക്കു​ക​യാ​ണി​ത്

MV Desk

#അ​ഞ്ജു ബോ​ബി ജോ​ർ​ജ്

ഇ​ന്ത്യ​ൻ കാ​യി​ക മേ​ഖ​ല ആ​വേ​ശ​ക​ര​മാ​യ ഒ​രു കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. പ്ര​തി​ഭാ​ധ​ന​രെ​ന്നും ഭാ​വി വാ​ഗ്ദാ​ന​ങ്ങ​ളെ​ന്നും വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന കാ​യി​ക താ​ര​ങ്ങ​ളു​ടെ വ​ലി​യ നി​ര എ​ല്ലാ​യ്പ്പോ​ഴും ഇ​ന്ത്യ​യ്ക്കു​ണ്ടാ​യി​രു​ന്നു. നി​ല​വി​ലെ ന​യ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കു​ക​യും താ​ര​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കും അ​ഭി​ലാ​ഷ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യ പു​തി​യ ന​യ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു വേ​ണ്ടി​യി​രു​ന്ന​ത്.

താ​ഴേ​ത്ത​ട്ടി​ലു​ള്ള പ്ര​തി​ഭ​ക​ളെ തി​രി​ച്ച​റി​യ​ൽ, കാ​യി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, മി​ക​ച്ച കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ, വ​നി​ത​ക​ളും ദി​വ്യാം​ഗ​രും യു​വ​ജ​ന​ങ്ങ​ളും അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് തു​ല്യ അ​വ​സ​ര​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന ആ​വാ​സ​വ്യ​വ​സ്ഥ സൃ​ഷ്ടി​ക്ക​ൽ തു​ട​ങ്ങി​യ ചു​വ​ടു​വ​യ്പ്പു​ക​ളി​ലൂ​ടെ കാ​യി​ക മേ​ഖ​ല​യെ പ​രി​വ​ർ​ത്ത​നം ചെ​യ്യാ​നു​ള്ള ദൗ​ത്യ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ. രാ​ജ്യ​ത്തി​ന്‍റെ വി​ദൂ​ര കോ​ണു​ക​ളി​ൽ നി​ന്നു​പോ​ലു​മു​ള്ള സ്ത്രീ​ക​ൾ, ദി​വ്യാം​ഗ​ർ, യു​വാ​ക്ക​ൾ തു​ട​ങ്ങി എ​ല്ലാ പ്രാ​യ​ക്കാ​രി​ലു​മു​ള്ള ഒ​ട്ടേ​റെ കാ​യി​ക താ​ര​ങ്ങ​ളു​ടെ വി​ജ​യ​ഗാ​ഥ​ക​ളും പോ​രാ​ട്ട​ത്തി​ന്‍റെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ​യും ക​ഥ​ക​ളും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ "മ​ൻ കി ​ബാ​ത്തി​ലൂ​ടെ' ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.

വി​പ്ല​വ​ക​മാ​യ പ​രി​വ​ർ​ത്ത​ന​മാ​ണ് ഖേ​ലോ ഇ​ന്ത്യ ഗെ​യിം​സി​ലൂ​ടെ സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വാ​സ്ത​വ​ത്തി​ൽ, ഇ​ന്ത്യ​യു​ടെ മി​നി ഒ​ളിം​പി​ക്സ് ആ​യി മാ​റി​യി​രി​ക്കു​ക​യാ​ണി​ത്. യു​വ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ പ്രോ​ത്സാ​ഹ​നം ല​ഭി​ക്കു​ക മാ​ത്ര​മ​ല്ല, ഓ​രോ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ശ​ക്ത​മാ​യ കാ​യി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​നു​ള്ള പ്ര​ചോ​ദ​ന​വും ഇ​ത് ന​ൽ​കി.

രാ​ജ്യ​ത്ത് പൊ​തു​വാ​യ ഒ​രു കാ​യി​ക സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ലും, ഓ​രോ കാ​യി​ക​താ​ര​ത്തെ​യും അ​വ​രു​ടെ പ്ര​ക​ട​ന പു​രോ​ഗ​തി ഉ​ൾ​പ്പെ​ടെ മ​ന​സി​ലാ​ക്കു​ന്ന​തി​ലും പ്ര​ധാ​ന​മ​ന്ത്രി കാ​ണി​ക്കു​ന്ന വ്യ​ക്തി​പ​ര​മാ​യ താ​ത്പ​ര്യം ന​മ്മു​ടെ രാ​ജ്യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ദം​പ്ര​ഥ​മ​മാ​ണ്. ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഓ​രോ യാ​ത്ര​യ്ക്കു മു​മ്പും, ഓ​രോ അ​ന്താ​രാ​ഷ്‌​ട്ര ടൂ​ർ​ണ​മെ​ന്‍റു​ക​ൾ​ക്കും കാ​യി​ക മ​ത്സ​ങ്ങ​ൾ​ക്കും ശേ​ഷ​വും ഇ​ന്ത്യ​ൻ സം​ഘ​വു​മാ​യി സം​വ​ദി​ക്കു​ക​യും അ​വ​രു​ടെ വി​ജ​യ​ത്തി​ലും ആ​ത്മാ​ർ​ഥ​മാ​യ പ​രി​ശ്ര​മ​ത്തി​ലും അ​വ​രെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന​ത് പ്ര​ധാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം ക​രു​തു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ത​ന്‍റെ പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ "മ​ൻ കി ​ബാ​ത്തി​ൽ' കാ​യി​ക മ​ത്സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് ധാ​രാ​ളം സം​സാ​രി​ക്കാ​റു​ണ്ട്. പ​ണ്ട് കാ​യി​ക നേ​ട്ടം കൈ​വ​രി​ക്കു​ന്ന ന​മ്മു​ടെ നാ​ട്ടു​കാ​രെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കാ​ൻ പ​ത്ര​മെ​ന്ന ഏ​ക മാ​ധ്യ​മം മാ​ത്ര​മാ​യി​രു​ന്നു ആ​ശ്ര​യം. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​വ​ർ രാ​ജ്യാ​ന്ത​ര ടൂ​ർ​ണ​മെ​ന്‍റു​ക​ൾ​ക്ക് യാ​ത്ര തി​രി​ക്കും മു​മ്പു ത​ന്നെ നാം ​അ​വ​രെ ആ​ഘോ​ഷി​ക്കു​ക​യാ​ണ്. കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ലോ ഒ​ളിം​പി​ക്‌​സി​ലോ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ​യും, ഖേ​ലോ ഇ​ന്ത്യ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന യു​വ​ജ​ന​ങ്ങ​ളു​ടെ​യും പ്ര​ക​ട​ന​ങ്ങ​ളെ കാ​യി​ക​രം​ഗ​ത്തു​ള്ള രാ​ജ്യ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള വേ​ദി​യാ​യി "മ​ൻ കി ​ബാ​ത്ത് ' മാ​റി​യി​രി​ക്കു​ന്നു. ഈ ​ഏ​പ്രി​ൽ 30ന് "​മ​ൻ കി ​ബാ​ത്ത് ' സെ​ഞ്ച്വ​റി തി​ക​യ്ക്കു​മ്പോ​ൾ, ക​ട​ന്നു​പോ​യ വ​ർ​ഷ​ങ്ങ​ളി​ലു​ട​നീ​ളം, അ​തി​ന്‍റെ എ​ല്ലാ പ​തി​പ്പു​ക​ളി​ലും അ​ത്‌​ല​റ്റു​ക​ൾ​ക്ക് അ​വ​രു​ടെ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കാ​നും, പ്ര​ചോ​ദ​ന​മേ​കാ​നും, കാ​യി​ക ഭാ​വി കെ​ട്ടി​പ്പ​ടു​ക്കാ​നും "മ​ൻ കി ​ബാ​ത്ത് ' പ്ര​ചോ​ദ​ന​മാ​യി വ​ർ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​നി​ക്ക് ഉ​റ​പ്പാ​ണ്.

ഞാ​ൻ ലോ​ക ചാം​പ്യ​ൻ​ഷി​പ്പി​ൽ ആ​ദ്യ മെ​ഡ​ൽ നേ​ടി​യ അ​വ​സ​ര​ത്തി​ൽ, മെ​ഡ​ൽ നേ​ടി​യ എ​ന്‍റെ സ​ഹ കാ​യി​ക​താ​ര​ത്തി​ന്, അ​വ​രു​ടെ രാ​ജ്യ​ത്ത​ല​വ​നി​ൽ നി​ന്ന് ല​ഭി​ച്ച ഫോ​ൺ കോ​ൾ സ്റ്റേ​ഡി​യ​ത്തി​ലെ സ്‌​ക്രീ​നി​ൽ തെ​ളി​യു​ന്ന​ത് കാ​ണാ​നി​ട​യാ​യി. എ​പ്പോ​ഴാ​ണ് എ​നി​ക്ക് സ​മാ​ന​മാ​യ ഒ​ര​നു​ഭ​വ​മു​ണ്ടാ​വു​ക​യെ​ന്ന് ഞാ​ൻ ചി​ന്തി​ച്ചു. ആ ​അ​ർ​ഥ​ത്തി​ൽ, "മ​ൻ കി ​ബാ​ത്ത് ' പോ​ലു​ള്ള സു​പ്ര​ധാ​ന വേ​ദി​യി​ൽ ഇ​ന്ന​ത്തെ യു​വ കാ​യി​ക​താ​ര​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ക്കു​ന്ന​ത് ശ​രി​ക്കും ഭാ​ഗ്യ​മാ​ണ്. അ​വ​രു​ടെ വ്യ​ക്തി​ഗ​ത താ​ത്പ​ര്യ​ങ്ങ​ൾ പോ​ലും അ​ദ്ദേ​ഹ​ത്തി​ന് ന​ന്നാ​യി അ​റി​യാം. അ​വ​ർ മ​ട​ങ്ങി​വ​രു​മ്പോ​ൾ അ​വ​ർ​ക്ക് ഗം​ഭീ​ര സ്വീ​ക​ര​ണം ഒ​രു​ക്കു​ക​യും അ​ഭി​ന​ന്ദ​നം ചൊ​രി​യു​ക​യും ചെ​യ്യു​ന്നു. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച് യു​വ​ത​ല​മു​റ അ​ത് കാ​ണു​ന്നു.

മെ​ഡ​ലു​ക​ൾ നേ​ടു​ന്ന​തി​ലും ഇ​ന്ത്യ​യെ ആ​ഗോ​ള ഭൂ​പ​ട​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​ലും മാ​ത്ര​മാ​യി സ്‌​പോ​ർ​ട്‌​സ് അ​വ​സാ​നി​ക്കു​ന്നി​ല്ല എ​ന്ന വ​സ്തു​ത പ്ര​ധാ​ന​മ​ന്ത്രി ആ​വ​ർ​ത്തി​ച്ച് ഊ​ന്നി​പ്പ​റ​യു​ന്നു​ണ്ട്. ഇ​ത് പ്രാ​ഥ​മി​ക​മാ​യി, ന​മ്മെ ശാ​രീ​രി​ക ആ​രോ​ഗ്യ​മു​ള്ള​വ​രും, മാ​ന​സി​ക​മാ​യി ഉ​ണ​ർ​വു​ള്ള​വ​രു​മാ​ക്കി, കാ​യി​ക​ക്ഷ​മ​ത പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ലൂ​ടെ വ്യ​ക്തി​ഗ​ത വി​കാ​സം കൂ​ടി​യു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്‌​പോ​ർ​ട്‌​സി​ന് മൊ​ത്ത​ത്തി​ൽ ഒ​രു രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ൽ വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യ​മു​ണ്ട്. ആ​ളു​ക​ൾ ക്രി​ക്ക​റ്റി​നെ മാ​ത്രം പി​ന്തു​ട​രു​ന്ന കാ​ലം ക​ഴി​ഞ്ഞു. ഇ​ന്ന്, എ​ല്ലാ അ​ന്താ​രാ​ഷ്‌​ട്ര കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ന് ദേ​ശീ​യ​ത​ല​ത്തി​ൽ വ​ലി​യ അം​ഗീ​കാ​ര​മു​ണ്ട്. ബാ​ഡ്മി​ന്‍റ​ൺ, ജാ​വ​ലി​ൻ ത്രോ, ​ഹാ​ൻ​ഡ്‌​ബോ​ൾ, ഫെ​ൻ​സി​ങ്, മ​ല്ല​ഖം​ബ്, ക​ള​രി​പ്പ​യ​റ്റ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളാ​യാ​ൽ പോ​ലും ത്രി​വ​ർ​ണ പ​താ​ക ഉ​യ​ർ​ത്തു​ന്ന കാ​യി​ക താ​ര​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കാ​ൻ ഇ​ന്ന് ലോ​ക​മെ​മ്പാ​ടും ആ​ളു​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​ണ്.

2020 ഒ​ളിം​പി​ക്‌​സി​ന് തൊ​ട്ടു​മു​മ്പ് ടോ​ക്കി​യോ​യി​ലേ​ക്ക് പോ​കു​ന്ന അ​ത്‌​ല​റ്റു​ക​ളെ #Cheer4India ഹാ​ഷ്‌​ടാ​ഗ്‌ ഉ​പ​യോ​ഗി​ച്ച് പി​ന്തു​ണ​യ്ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി "മ​ൻ കി ​ബാ​ത്ത് ' ശ്രോ​താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു, അ​ത് ഒ​രു ക്യാം​പെ​യ്നാ​യി മാ​റി. അ​തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ മു​ത​ൽ സെ​ലി​ബ്രി​റ്റി​ക​ൾ വ​രെ അ​ത്‌​ല​റ്റു​ക​ൾ​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ച​തി​ന് നാം ​സാ​ക്ഷ്യം വ​ഹി​ച്ചു. ന​മ്മു​ടെ കാ​യി​ക താ​ര​ങ്ങ​ളു​ടെ നേ​ട്ടം ആ​ഘോ​ഷി​ക്കാ​ൻ ഒ​രു രാ​ജ്യ​മെ​ന്ന നി​ല​യി​ൽ നാം ​വ്യ​ത്യ​സ്ത വ​ഴി​ക​ൾ ക​ണ്ടെ​ത്തു​ന്ന​ത് കാ​ണു​ന്ന​ത് ര​സ​ക​ര​മാ​ണ്. കാ​യി​ക​രം​ഗ​ത്തെ ഈ ​കു​തി​പ്പ് ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് അ​ഭൂ​ത​പൂ​ർ​വ​മാ​ണ്, കാ​യി​ക​രം​ഗ​ത്ത് ന​വോ​ന്മേ​ഷം പ​ക​രു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് എ​നി​ക്ക് ന​ന്ദി​യു​ണ്ട്.

അ​തി​ന്‍റെ ഫ​ല​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും കാ​ണാ​നാ​കും. ടോ​ക്കി​യോ ഒ​ളിം​പി​ക്സി​ൽ 7 മെ​ഡ​ലു​ക​ളും പാ​രാ​ലിം​പി​ക്സി​ൽ 19 മെ​ഡ​ലു​ക​ളും നേ​ടി​യ ഇ​ന്ത്യ 4 പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. ബ​ർ​മി​ങ്ഹാ​മി​ലെ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ 22 സ്വ​ർ​ണ​മെ​ഡ​ലു​ക​ള​ട​ക്കം 61 മെ​ഡ​ലു​ക​ളോ​ടെ ഇ​ന്ത്യ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. അ​ന്താ​രാ​ഷ്‌​ട്ര തോ​മ​സ് ക​പ്പ് (ബാ​ഡ്മി​ന്‍റ​ൺ) ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി, 14 ത​വ​ണ ലോ​ക ചാ​മ്പ്യ​ൻ​മാ​രാ​യ ഇ​ന്തോ​നേ​ഷ്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ പു​രു​ഷ ടീം ​ചാം​പ്യ​ൻ​ഷി​പ്പ് നേ​ടി. ബ്ര​സീ​ലി​ൽ ന​ട​ന്ന ബ​ധി​ര ഒ​ളിം​പി​ക്സി​ൽ 16 മെ​ഡ​ലു​ക​ളു​മാ​യി ഇ​ന്ത്യ​ൻ സം​ഘം രാ​ജ്യ​ത്തി​നാ​യി എ​ക്കാ​ല​ത്തെ​യും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. പു​തി​യ യു​വ പ്ര​തി​ഭ​ക​ൾ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്നു. രാ​ജ്യം മു​ഴു​വ​ൻ അ​വ​രു​ടെ വി​ജ​യ​ങ്ങ​ൾ ആ​സ്വ​ദി​ക്കു​ന്നു.

"മ​ൻ കി ​ബാ​ത്ത് ' ഒ​രു വേ​ദി​യെ​ന്ന നി​ല​യി​ൽ പൗ​ര​ന്മാ​രി​ൽ, പ്ര​ത്യേ​കി​ച്ച് യു​വ​ജ​ന​ങ്ങ​ളി​ൽ, കാ​യി​ക വി​നോ​ദ​ങ്ങ​ളോ​ടു​ള്ള ആ​വേ​ശം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. "മ​ൻ കി ​ബാ​ത്തി​ന്‍റെ' ഒ​ന്നി​ല​ധി​കം എ​പ്പി​സോ​ഡു​ക​ളി​ലൂ​ടെ കാ​യി​കം അ​വ​രു​ടെ ജീ​വി​ത​ത്തി​ന്‍റെ നി​ർ​ണാ​യ​ക ഭാ​ഗ​മാ​ക്കാ​ൻ യു​വ​ത​ല​മു​റ​യോ​ട് പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. ത​ന്‍റെ റേ​ഡി​യോ പ​രി​പാ​ടി​യി​ലൂ​ടെ എ​ല്ലാ​വ​രു​ടെ​യും പ്ര​യ​ത്ന​ത്തി​ലൂ​ടെ, കാ​യി​ക വി​നോ​ദ​ത്തെ ഇ​ന്ത്യ​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ൽ ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ക്കാ​നു​ള്ള ഒ​രു വി​കാ​രം അ​ദ്ദേ​ഹം പ​ക​ർ​ന്നു. ജ​ന​ങ്ങ​ളും സ​ർ​ക്കാ​രു​ക​ളും കാ​യി​ക​താ​ര​ങ്ങ​ളും ഒ​പ്പം സം​ഘ​ട​ക​ളും ഒ​രു​മി​ച്ച് ഈ ​ദ​ർ​ശ​നം ന​വ ഇ​ന്ത്യ​യ്ക്കാ​യി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു.

"മ​ൻ കി ​ബാ​ത്തി​ന്‍റെ' വ​രാ​നി​രി​ക്കു​ന്ന 100ാം എ​പ്പി​സോ​ഡി​നാ​യി ഞാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്, മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കി​യ ന​മ്മു​ടെ പ്ര​ധാ​ന​മ​ന്ത്രി സാ​ധാ​ര​ണ​ക്കാ​രെ​പ്പ​റ്റി സം​സാ​രി​ക്കു​ക​യും പ്ര​ചോ​ദി​പ്പി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് കേ​ൾ​ക്കാ​ൻ.

(പ്ര​ശ​സ്ത ഇ​ന്ത്യ​ൻ ഒ​ളിം​പ്യ​നും അ​ത്‌​ല​റ്റി​ക്സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ണ് ലേ​ഖി​ക)

ദേശീയ അത്‌ലറ്റിക്സ് ചാംപ‍്യൻഷിപ്പിൽ ചരിത്ര നേട്ടം കുറിച്ച് തൃശൂർ സ്വദേശിനി; അഞ്ജു ബോബി ജോർജിന്‍റെ റെക്കോഡ് ഇനി പഴങ്കഥ

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബിജെപിക്ക് പരീക്ഷ നടത്താൻ സാധിക്കില്ലെന്ന് വ‍്യക്തമായി; ടെറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ സിജെപി

പാക്കിസ്ഥാൻ അധോലോക നായകനുമായി രഹസ്യ ബന്ധം: രാജസ്ഥാനിൽ 20 കാരൻ അറസ്റ്റിൽ

6,000 രൂപയുടെ ഇന്ധനം നിറച്ച ശേഷം യുവാവ് കടന്ന് കളഞ്ഞു; കറുത്ത സ്കോർപിയോ കാറിലെത്തിയയാളെ തേടി പൊലീസ്

വാടക വീട്ടിൽ 26 കാരി തൂങ്ങി മരിച്ച സംഭവം: ഭർത്താവ് അതുൽ പൊലീസ് കസ്റ്റഡിയിൽ