Steven Smith and Adam Zampa 
Sports

ഓസ്ട്രേലിയൻ ടി20 ടീമിൽ സമൂല മാറ്റം; ലോകകപ്പ് ഹീറോകൾ മടങ്ങുന്നു

ആറു പേർ തിരിച്ചുപോകുമ്പോൾ നാലു പേരെ പകരം അയയ്ക്കും, ട്രാവിസ് ഹെഡ് തുടരും.

ഗോഹട്ടി: ഇന്ത്യയുമായി ട്വന്‍റി20 ക്രിക്കറ്റ് പരമ്പര കളിക്കുന്ന ഓസ്ട്രേലിയൻ ടീമിൽ നിരവധി മാറ്റങ്ങൾ. ട്രാവിസ് ഹെഡ് ഒഴികെ ലോകകപ്പ് നേടിയ ടീമിലെ എല്ലാ അംഗങ്ങളും നാട്ടിലേക്കു മടങ്ങും. അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ ജയിച്ചുകഴിഞ്ഞു.

ലോകകപ്പ് ടീമിലുണ്ടായിരുന്ന ഏഴു പേരാണ് ട്വന്‍റി20 പരമ്പരയ്ക്കായി ഇന്ത്യയിൽ തുടർന്ന്. ഇതിൽ സ്റ്റീവൻ സ്മിത്തും ആഡം സാംപയും ഇതിനകം തിരിച്ചുപോയിക്കഴിഞ്ഞു. മൂന്നാം മത്സരത്തിനു ശേഷം ഗ്ലെൻ മാക്സ്‌വെൽ, മാർക്കസ് സ്റ്റോയ്നിസ്, ജോഷ് ഇംഗ്ലിസ്, ഷോൺ ആബട്ട് എന്നിവരും മടങ്ങും.

സ്മിത്തിനും സാംപയ്ക്കും പകരം വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഫിലിപ്പും ബിഗ് ഹിറ്റർ ബെൻ മക്ഡർമോട്ടും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ബെൻ ഡ്വാർഷൂസ്, ക്രിസ് ഗ്രീൻ എന്നിവർ നാലാം മത്സരത്തിനു മുൻപ് എത്തിച്ചേരും.

ഓസ്ട്രേലിയയുടെ പുതിയ ടീം ഇങ്ങനെ: മാത്യു വെയ്ഡ് (ക്യാപ്റ്റൻ), ജേസൺ ബെഹ്റൻഡോർഫ്, ടിം ഡേവിഡ്, ബെൻ ഡ്വാർഷൂസ്, നേഥൻ എല്ലിസ്, ക്രിസ് ഗ്രീൻ, ആറോൺ ഹാർഡി, ട്രാവിസ് ഹെഡ്, ബെൻ മക്ഡർമോട്ട്, ജോഷ് ഫിലിപ്പ്, തൻവീർ സംഘ, മാറ്റ് ഷോർട്ട്, കെയിൻ റിച്ചാർഡ്സൺ.

ഇരച്ച ചക്രവാതച്ചുഴി; 5 ദിവസം മഴ

സ്വർണ ദ്വാരപാലകരെ ഇളക്കിയത് താന്ത്രിക നിർദേശപ്രകാരം

'ജെൻ സി' പ്രക്ഷോഭം; ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

നെല്ലിമറ്റത്ത് കാർ ജെസിബിയിൽ ഇടിച്ചു കയറി | Video

"സൂര്യപ്രകാശം കണ്ടിട്ട് നാളുകളായി, കുറച്ചു വിഷം തരാമോ"; കോടതിയോട് അപേക്ഷിച്ച് നടൻ ദർശൻ