india vs england 
Sports

ഇന്ത്യക്ക് 5 വിക്കറ്റ് ജയം; പരമ്പര സ്വന്തം

അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ഇതോടെ 3-1 എന്ന അപരാജിത ലീഡ് സ്വന്തമാക്കി

ajeena pa

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് വിജയം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ഇതോടെ 3-1 എന്ന അപരാജിത ലീഡ് സ്വന്തമാക്കി.

192 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 40 റൺസ് എന്ന നിലയിലായിരുന്നു. 37 റൺസെടുത്ത യശ്വസി ജയ്‌സ്വാളിൻ്റെ വിക്കറ്റാണ് നാലാം ദിവസം ആദ്യം നഷ്ടമായത്. 55 റൺസെടുത്ത രോഹിത് ശർമയും മടങ്ങിയ ശേഷം രജത് പാട്ടീദാർ (0), രവീന്ദ്ര ജഡേജ (4), സർഫറാസ് ഖാൻ (0) എന്നിവരും ക്ഷണത്തിൽ പുറത്തായി. ഇന്ത്യ 120/5; ഇംഗ്ലണ്ടിന് വീണ്ടും പ്രതീക്ഷ. എന്നാൽ, അവിടെ ഒരുമിച്ച ശുഭ്മൻ ഗില്ലും ധ്രുവ് ജുറലും ക്ലാസിക് ടെസ്റ്റ് ബാറ്റിങ് ശൈലിയിൽ ഉറച്ചു നിന്നപ്പോൾ ഇന്ത്യ കൂടുതൽ നഷ്ടമില്ലാതെ ജയത്തിലേക്കെത്തി.

124 പന്തിൽ 52 റൺസെടുത്ത ഗില്ലിൻ്റെ ഇന്നിങ്സിൽ ഒരു ഫോർ പോലുമില്ല. എന്നാൽ രണ്ടു സിക്സറുകളുണ്ട്. 77 പന്ത് നേരിട്ട ജുറൽ രണ്ട് ഫോർ ഉൾപ്പെടെ 39 റൺസും നേടി. അപരാജിതമായ ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ 52 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്.

ബ്രസീലിയൻ മോഡലിന്‍റെ ചിത്രം ഉപയോഗിച്ച് മാത്രം 223 വ്യാജ വോട്ടുകൾ; 'ഹരിയാന ബോംബ്' പൊട്ടിച്ച് രാഹുൽ ഗാന്ധി

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉദ‍്യോഗസ്ഥർ അമിത സ്വാതന്ത്ര‍്യം നൽകി; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

"കേരളത്തിന്‍റെ ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാൻ ക്ഷണിക്കുന്നു"; സൊഹ്റാൻ മംദാനിയെ അഭിനന്ദിച്ച് ആര‍്യ രാജേന്ദ്രൻ

ബിരിയാണി അരിയിൽ നിന്നും ഭക്ഷ്യവിഷബാധ; ദുൽക്കറടക്കം മൂന്നുപേർക്ക് ഉപഭോക്തൃ കമ്മിഷൻ നോട്ടീസ്

''രണ്ടു വർഷത്തിന് ശേഷം എസ്എസ്കെ ഫണ്ട് ലഭിച്ചു''; ശേഷിക്കുന്ന പണം ഉടനെ ലഭിക്കുമെന്ന് വിദ‍്യാഭ‍്യാസ മന്ത്രി