ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയും ടോസിനിടെ.

 
Sports

പാക്കിസ്ഥാന് ടോസ്, ഇന്ത്യക്ക് ബാറ്റിങ്; ഹസ്തദാനം ഇല്ല

വനിതാ ലോകകപ്പിൽ ഇന്ത്യക്കെതിരേ ടോസ് നേടിയ പാക്കിസ്ഥാൻ ഫീൽഡിങ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ ഒരു മാറ്റം. ടോസിനു ശേഷം ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പാക് ക്യാപ്റ്റൻ ഫാത്തിമ സനയും ഹസ്തദാനം ചെയ്തില്ല

VK SANJU

കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരേ ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സന ഫീൽഡിങ് തെരഞ്ഞെടുത്തു. ടോസിനു ശേഷം ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ഫാത്തിമ സനയും ഹസ്തദാനം ചെയ്തില്ല.

പരുക്കേറ്റ പേസ് ബൗളിങ് ഓൾറൗണ്ടർ അമൻജോത് കൗറിനു പകരം പേസ് ബൗളർ രേണുക സിങ് ഠാക്കൂർ ടീമിലെത്തി. ശ്രീലങ്കക്കെതിരായ മത്സരത്തിൽ ദീപ്തി ശർമക്കൊപ്പം ഇന്ത്യയെ ബാറ്റിങ് തകർച്ചയിൽ നിന്നു കരകയറ്റിയത് അമൻജോത് ആയിരുന്നു.

നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിനെ കോടതി വെറുതെ വിട്ടു, ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി

നടിയെ ആക്രമിച്ച കേസിന്‍റെ നാൾ വഴി

വിധി വരാനിരിക്കെ പുതിയ ഹർജിയുമായി പൾസർ സുനിയുടെ അമ്മ

നടിയെ ആക്രമിച്ച കേസ്; നിർണായക വിധി തിങ്കളാഴ്ച

സമാധാന കരാർ ലംഘിച്ചു; വീണ്ടും തമ്മിലടിച്ച് കംബോഡിയയും തായ്‌ലൻഡും, സംഘർഷം രൂക്ഷം