പസിന്ദു സൂര്യബന്ദര

 
Sports

സന്നാഹ മത്സരത്തിൽ ഇന്ത‍്യയ്ക്കെതിരേ ഭേദപ്പെട്ട സ്കോർ ഉയർത്തി ശ്രീലങ്ക ഇലവൻ; വലഞ്ഞ് ബൗളർമാർ

ഓപ്പണിങ് ബാറ്റർമാരുടെ കരുത്തിലാണ് ശ്രീലങ്ക ഇന്ത‍്യയ്ക്കെതിരേ റൺ‌സ് അടിച്ചു കൂട്ടിയത്

Aswin AM

കൊളംബോ: ഇന്ത‍്യയ്ക്കെതിരായ ത്രിദിന സന്നാഹ മത്സരത്തിലെ ആദ‍്യ ദിനത്തിൽ ഭേദപ്പെട്ട സ്കോർ ഉയർത്തി ശ്രീലങ്ക ഇലവൻ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുത്തിട്ടുണ്ട് ടീം. ക‍്യാപ്റ്റൻ സോനൽ ദിനുഷയും അഞ്ജല ബണ്ഡാര

ഓപ്പണിങ് ബാറ്റർമാരുടെ കരുത്തിലാണ് ശ്രീലങ്ക ഇന്ത‍്യയ്ക്കെതിരേ റൺ‌സ് അടിച്ചു കൂട്ടിയത്. നിഷാൻ ഫെർനാൻഡോ 65 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സും അടക്കം 66 റൺസിൽ നിൽക്കെ റണ്ണൗട്ടായപ്പോൾ രവിന്ദു രസന്ദ 71 റൺസെടുത്ത് മടങ്ങി. പിന്നാലെയെത്തിയ പസിന്ദു സൂര്യബന്ദര (35), പവൻ രത്നായകെ (39), അഹാൻ വിക്രമസിംഗെ( 31) എന്നിവരും തരക്കേടില്ലാതെ ബാറ്റേന്തിയതോടെയാണ് സ്കോർ ഉയർന്നത്.

മത്സരത്തിൽ നിന്നും

ഇന്ത‍്യയ്ക്കു വേണ്ടി രവീന്ദ്ര ജഡേജ, മാനവ് സുതാർ, കുൽദീപ് യാദവ്, ഗുർനൂർ ബ്രാർ, എന്നീ താരങ്ങൾ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പേസർമാരായ മുഹമ്മദ് സിറാജ് 10 ഓവറും പ്രസിദ്ധ് കൃഷ്ണ 8 ഓവറും പന്തെറിഞ്ഞിട്ടും വിക്കറ്റ് വീഴ്ത്താൻ സാധിച്ചില്ല. 32ാം വയസിൽ ഇന്ത‍്യൻ ടീമിലെത്തിയ സാരാംശ് ജെയിനും കാര‍്യമായ പ്രകടനം പുറത്തെടുക്കാനായില്ല.

ഒന്നാം വിക്കറ്റിൽ 110 റൺസാണ് നിഷാൻ- രവിന്ദു സഖ‍്യം അടിച്ചെടുത്തത്. 20.4 ഓവറിലാണ് നിഷാൻ റണ്ണൗട്ടാകുന്നതും കൂട്ടുകെട്ട് പൊളിയുന്നതും. പിന്നാലെ പസിന്ദു-രവിന്ദു കൂട്ടുകെട്ടിൽ ടീം മുന്നോട്ടു പോയി. 50 റൺസ് സഖ‍്യമുണ്ടാക്കിയ ശേഷമാണ് പസിന്ദു മടങ്ങിയത്. പിന്നീട് എത്തിയവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ റൺസ് ഉയരുകയായിരുന്നു.

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനൽ: ഇന്ത്യക്ക് മികച്ച തുടക്കം

ട്രംപിന്‍റെ പുതിയ പോർമുഖം: ഇറാൻ വിമാനങ്ങൾ ഇനി പറക്കാൻ അനുവദിക്കില്ല!

സിഎംആർഎൽ-എക്സാലോജിക് കേസ്: ഇഡി നീക്കത്തിനെതിരേ ലഘുലേഖയിറക്കി പ്രതിരോധിക്കാൻ സിപിഎം

ഡൽഹിയിൽ ക്ഷേത്രത്തിനടുത്ത് പൊലീസെന്ന വ്യാജേന കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ

'ഘടകകക്ഷികളുടെ ആഭ‍്യന്തര വിഷയത്തിൽ ഇടപെടാൻ പ്രതാപന് എന്താണ് അധികാരം'; കെപിസിസിക്ക് കേരള കോൺഗ്രസിന്‍റെ പരാതി