.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

വീണും കയറിയും കേരള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ഇ​തു​വ​രെ

2022 - 2023 സീ​സ​ണി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ കൊ​ല്‍ക്ക​ത്ത​ന്‍ പാ​ര​മ്പ​ര്യ ക്ല​ബ്ബാ​യ ഈ​സ്റ്റ് ബം​ഗാ​ളി​നെ തോ​ല്‍പ്പി​ച്ചാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ് സി ​പോ​രാ​ട്ടം ആ​രം​ഭി​ച്ച​ത്.

MV Desk

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഒ​രി​ക്ക​ല്‍ക്കൂ​ടി പ്ലേ ​ഓ​ഫി​ല്‍ ക​ട​ന്നി​രി​ക്കു​ക​യാ​ണ്. മൂ​ന്നു ത​വ​ണ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ് ഇ​തു​വ​രെ പ്ലേ ​ഓ​ഫ് ക​ളി​ച്ചി​ട്ടു​ള്ള​ത്. ഈ ​മൂ​ന്നു ത​വ​ണ​യും ബ്ലാ​സ്റ്റേ​ഴ്‌​സ് ഫൈ​ന​ല്‍ ക​ളി​ച​ച്ചു. അ​തു​പോ​ലെ ഐ​എ​സ്എ​ല്‍ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ആ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ് സി ​തു​ട​ര്‍ച്ച​യാ​യ ര​ണ്ട് സീ​സ​ണി​ല്‍ പ്ലേ ​ഓ​ഫി​ല്‍ എ​ത്തു​ന്ന​ത്. 2014, 2016, 2021 - 2022 സീ​സ​ണു​ക​ളി​ല്‍ ആ​യി​രു​ന്നു ഇ​തി​നു മു​മ്പ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ് സി ​പ്ലേ ഓ​ഫ് ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

പ​തി​വു​പോ​ലെ ഇ​ത്ത​വ​ണ​യും ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നെ അ​ല​ട്ടു​ന്ന പ്ര​ധാ​ന പ്ര​ശ്‌​നം സ്ഥി​ര​ത​യി​ല്ലാ​യ്മ​യാ​ണ്. 2022 - 2023 സീ​സ​ണി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ കൊ​ല്‍ക്ക​ത്ത​ന്‍ പാ​ര​മ്പ​ര്യ ക്ല​ബ്ബാ​യ ഈ​സ്റ്റ് ബം​ഗാ​ളി​നെ തോ​ല്‍പ്പി​ച്ചാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ് സി ​പോ​രാ​ട്ടം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍, പി​ന്നീ​ട് തു​ട​ര്‍ച്ച​യാ​യി മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ല്‍ പ​രാ​ജ​യ​ത്തി​ന്‍റെ ക​യ്പ്പു​നീ​ര്‍ നു​ണ​ഞ്ഞു. എ ​ടി കെ ​മോ​ഹ​ന്‍ ബ​ഗാ​നോ​ട് 5 - 2 നും ​ഒ​ഡീ​ഷ എ​ഫ് സി ​യോ​ട് 2 - 1 നും ​മും​ബൈ സി​റ്റി എ​ഫ് സി ​യോ​ട് 2 - 0 നും ​കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ് സി ​തോ​ല്‍വി വ​ഴ​ങ്ങി. അ​തി​ല്‍ ഒ​ഡീ​ഷ എ​ഫ് സി​ക്കും മും​ബൈ സി​റ്റി എ​ഫ് സി​ക്കും എ​തി​രേ സ്വ​ന്തം ത​ട്ട​ക​മാ​യ കൊ​ച്ചി ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു തോ​റ്റ​ത്.

2022 ന​വം​ബ​ര്‍ അ​ഞ്ചാം തീ​യ​തി നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ഫ് സി​ക്ക് എ​തി​രാ​യ എ​വേ പോ​രാ​ട്ട​ത്തി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ് സി ​സ്റ്റാ​ര്‍ട്ടിം​ഗ് ഇ​ല​വ​നി​ല്‍ ഇ​വാ​ന്‍ വു​കോ​മ​നോ​വി​ച്ച് പു​തി​യ പ​രീ​ക്ഷ​ണം ന​ട​ത്തി. സ​ന്ദീ​പ് സിം​ഗും നി​ഷു കു​മാ​റും പ്ര​തി​രോ​ധ നി​ര​യി​ല്‍ ഉ​ള്‍പ്പെ​ട്ടു. മ​ത്സ​ര​ത്തി​ല്‍ ബ്ലാ​സ്റ്റേ​ഴ്സ് 3 - 0 നു ​ജ​യി​ച്ചു.തു​ട​ര്‍ന്ന് എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ ബ്ലാ​സ്റ്റേ​ഴ്സ് അ​പ​രാ​ജി​ത മു​ന്നേ​റ്റം ന​ട​ത്തി. അ​തി​ല്‍ ഏ​ഴ് എ​ണ്ണ​ത്തി​ലും ജ​യം സ്വ​ന്ത​മാ​ക്കി. ആ ​തി​രി​ച്ചു​വ​ര​വി​ലൂ​ടെ നേ​ടി​യ 21 പോ​യി​ന്‍റ് ആ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ് സി​യെ പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ പ്ലേ ​ഓ​ഫ് പൊ​സി​ഷ​നി​ല്‍ എ​ത്തി​ച്ച​ത്.കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ് സി ​യു​ടെ തു​ട​ര്‍ച്ച​യാ​യ എ​ട്ടാം മ​ത്സ​ര​ത്തി​ലെ അ​പ​രാ​ജി​ത കു​തി​പ്പി​ലെ അ​വ​സാ​ന മ​ത്സ​രം 2023 ജ​നു​വ​രി മൂ​ന്നി​ന് സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ വെ​ച്ച് ജം​ഷ​ഡ്പു​ര്‍ എ​ഫ് സി​ക്ക് എ​തി​രേ ആ​യി​രു​ന്നു.

ജ​നു​വ​രി എ​ട്ടി​ന് മും​ബൈ സി​റ്റി എ​ഫ് സി​ക്ക് എ​തി​രാ​യ എ​വേ പോ​രാ​ട്ട​ത്തി​ല്‍ 4 - 0 ന്‍റെ ​തോ​ല്‍വി വ​ഴ​ങ്ങി. തു​ട​ര്‍ന്ന് 2023 തോ​ല്‍വി​യു​ടെ ക​ണ​ക്കാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു കൂ​ടു​ത​ല്‍ പ​റ​യാ​നു​ണ്ടാ​യ​ത്. 2022 - 2023 സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ് സി ​സ​മ​നി​ല വ​ഴ​ങ്ങു​ന്ന​തി​ല്‍ പി​ശു​ക്ക് കാ​ണി​ച്ചു എ​ന്ന​തും ശ്ര​ദ്ധേ​യം. മു​ന്‍ സീ​സ​ണു​ക​ളു​മാ​യി ത​ട്ടി​ച്ചു നോ​ക്കി​യാ​ല്‍ ഏ​റ്റ​വും കു​റ​വ് സ​മ​നി​ല​യു​ള്ള സീ​സ​ണ്‍ ആ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. ഈ ​സീ​സ​ണി​ലെ 10 -ാം മ​ത്സ​ര​ത്തി​ല്‍ ആ​യി​രു​ന്നു കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ് സി ​ആ​ദ്യ​മാ​യി സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. ചെ​ന്നൈ​യി​ന്‍ എ​ഫ് സി​ക്ക് എ​തി​രേ അ​വ​രു​ടെ ത​ട്ട​ക​ത്തി​ല്‍ വെ​ച്ച് 1 - 1 സ​മ​നി​ല.കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ് സി ​മു​ഖ്യ പ​രി​ശീ​ല​ക​ന്‍ ഇ​വാ​ന്‍ വു​ക​മാ​നോ​വി​ച്ച് പു​തി​യൊ​രു നേ​ട്ട​ത്തി​ല്‍ എ​ത്തി. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ് സി​യെ തു​ട​ര്‍ച്ച​യാ​യ ര​ണ്ട് ഐ ​എ​സ് എ​ല്‍ സീ​സ​ണി​ല്‍ പ്ലേ ​ഓ​ഫി​ല്‍ എ​ത്തി​ച്ച പ​രി​ശീ​ല​ക​ന്‍ എ​ന്ന നേ​ട്ടം. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​രി​ശീ​ലി​പ്പി​ക്കു​ക, ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ജ​യം ശ​ത​മാ​നം തു​ട​ങ്ങി​യ റി​ക്കാ​ര്‍ഡു​ക​ളും ഇ​വാ​ന്‍ വു​കോ​മ​നോ​വി​ച്ചി​ന്‍റെ പേ​രി​ലു​ണ്ട്

പുറത്ത് ബോംബിങ് നടക്കുന്നുവെന്ന് അവസാന സന്ദേശം, ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു

ഹോട്ടലുകൾക്ക് ആശ്വാസം, വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം അനുവദിച്ച് കേന്ദ്രം

"അധികാരത്തിൽ വന്നാൽ പ്രധാന പരിഗണന മത്സര രംഗത്തുനിന്ന് മാറി നിൽക്കുന്നവർക്ക്": കെ.സി. വേണുഗോപാല്‍

പോയ പോലെ തിരിച്ചെത്തി! രാജി പിൻവലിച്ച് വി. സുരേന്ദ്രൻ പിള്ള, ആർജെഡിയിൽ തുടരും

ജി. സുധാകരൻ കാണിച്ചത് ചെറ്റത്തരം; കെ. സുധാകരനെ പ്രശംസിച്ച് മുഖ്യമന്ത്രി