ജോൺ ഐപ്പ് നിസ്സി 
Sports

ബാഡ്മിന്‍റൺ താരം ജോൺ ഐപ്പ് നിസ്സിക്ക് വിട

മുൻ സംസ്ഥാന ഡബിൾസ് ചാംപ്യൻ. ഇറ്റലിയിൽ നടത്തിയ, 50 വയസിനു മേൽ പ്രയമുള്ളവരുടെ ഡബിൾസിൽ സ്വർണവും ന്യൂസിലാൻഡിൽ നടത്തിയ ലോക ചാംപ്യൻഷിപ്പിൽ വെങ്കലവും

ആലുവ: മുൻ സംസ്ഥാന ബാഡ്മിന്‍റൺ ഡബിൾസ് ചാമ്പ്യനും 1987ലെ ദേശീയ ഗെയിംസ് സ്വർണം നേടിയ കേരള ടീമിൽ അംഗവുമായ ജോൺ ഐപ്പ് നിസ്സിയുടെ (61) സംസ്കാരം ബുധനാഴ്ച. ഒരു വർഷത്തോളമായി ക്യാൻസറുമായി മല്ലിടുകയായിരുന്നു നിസ്സി, യുഎസ്എയിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നെങ്കിലും ഫലമുണ്ടായില്ല. ബുധനാഴ്ച വൈകിട്ട് 4 ന് ഏലൂർ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിലാണ് സംസ്കാരച്ചടങ്ങുകൾ.

മുൻ സംസ്ഥാന ഡബിൾസ് ചാംപ്യൻഷിപ്പിൽ ബോസ് നൈനാനുമൊത്താണ് നിസ്സി ജേതാവായത്. 2013ൽ ഇറ്റലിയിൽ നടത്തിയ, 50 വയസിനു മേൽ പ്രയമുള്ളവരുടെ ഡബിൾസിലും നിസ്സി - ബോസ് സഖ്യം സ്വർണ മെഡൽ കരസ്ഥമാക്കിയിരുന്നു. 2017ൽ ന്യൂസിലാൻഡിൽ നടന്ന ലോക ചാംപ്യൻഷിപ്പിൽ വെങ്കലവും നേടി.

കൊച്ചിയിൽ വിപുലമായ സൗഹൃദങ്ങളുണ്ടായിരുന്ന നിസ്സി കൊറോണ കാലഘട്ടത്തിൽത്തിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കാൻ വെന്‍റിലേറ്റർ അടക്കം വിപുലമായ ആധുനിക ചികത്സാ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ സംവിധാനങ്ങൾക്കൊപ്പം മുന്നിൽ നിന്ന് പ്രവർത്തിച്ച വ്യക്തിയായിരുന്നു നിസ്സി. കൊച്ചിയിലെ പീക്ക് എയർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും കൂടിയായിരുന്നു.

''നിസ്സി ഉണ്ടാക്കിയ സൗഹൃദങ്ങൾ വിലപ്പെട്ടതാണ്, അവനെപ്പോലെ മറ്റൊരാളെ നിങ്ങൾക്ക് കണ്ടെത്താനാവില്ല... അവൻ വളരെ സന്തോഷവാനും സഹായിയും ആയിരുന്നു'', മുൻ സംസ്ഥാന ചാംപ്യൻമാരായ ജോൺ ഓഫ് മാത്തയും ബോസ് നൈനാനും പറഞ്ഞു.

എല്ലാ മാസവും കേരളത്തിലെ മുൻ ബാഡ്മിന്‍റൺ കളിക്കാർ നിസ്സിയുടെ കൊച്ചിയിലെ വീട്ടിൽ ഒത്തു ചേരുമായിരുന്നു.

വിവാദങ്ങൾക്കിടെ ശബരിമല ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളെജിൽ 11 പേർ ചികിത്സയിൽ

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി