കാര്യവട്ടം സ്റ്റേഡിയം

 
Sports

പരിപാലനം പാളി; കാര്യവട്ടം സ്റ്റേഡിയത്തിൽ ലോകകപ്പ് മത്സരങ്ങൾ ഇല്ല

ലോകകപ്പിനു മുന്നോടിയായി എൽഇഡി ഫ്ലഡ് ലൈറ്റ് സംവിധാനം സജ്ജമാക്കാൻ ഇരിക്കേയാണ് മത്സരങ്ങൾ നടക്കില്ലെന്ന് ഉറപ്പായത്.

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വനിതാ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ നടക്കില്ല. പരിപാലനത്തിൽ വരുത്തിയ വീഴ്ചയാണ് കാര്യവട്ടം സ്റ്റേഡിയത്തിന് തിരിച്ചടിയായത്. അഞ്ച് മത്സരങ്ങൾക്ക് കാര്യവട്ടം വേദിയാകുമെന്നായിരുന്നു പ്രതീക്ഷ. ബിസിസിഐ സമർപ്പിച്ച സ്റ്റേഡിയങ്ങളുടെ പ്രാഥമിക പട്ടികയിലും കാര്യവട്ടം ഇടം പിടിച്ചിരുന്നു.

കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റി ലിമിറ്റഡ് (കെഎസ്എഫ്എൽ) ആണ് സ്റ്റേഡിയം പരിപാലിക്കുന്നത്. പുൽമൈതാനം മാത്രമാണ് അന്താരാഷ്ട്ര നിലവാരത്തിൽ കേരള ക്രിക്കറ്റ് അസോസിയഷൻ പരിപാലിക്കുന്നത്. ലോകകപ്പിനു മുന്നോടിയായി എൽഇഡി ഫ്ലഡ് ലൈറ്റ് സംവിധാനം സജ്ജമാക്കാൻ ഇരിക്കേയാണ് മത്സരങ്ങൾ നടക്കില്ലെന്ന് ഉറപ്പായത്.

നിർദേശങ്ങൾ പാലിക്കാതെ സ്റ്റേഡിയം സിനിമാ ഷൂട്ടിങ്ങുകൾക്കായി നൽകിയിരുന്നു. ഇതു മൂലം പുൽമൈതാനം നശിച്ചുവെന്നും എത്രയും പെട്ടെന്ന് സ്റ്റേഡിയം പരിപാലനം കെഎസ്എഫ്എല്ലിൽ നിന്ന് തിരികെ വാങ്ങണം എന്നും കെസിഎ ആവശ്യപ്പെടുന്നുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ