കെ.എം. ആസിഫ്

 
Sports

മുംബൈക്കെതിരേ 5 വിക്കറ്റ് പ്രകടനം; കെ.എം. ആസിഫ് നമ്പർ 2

നിലവിൽ 13 വിക്കറ്റുമായി രണ്ടാം സ്ഥാനത്താണ് ആസിഫ്

Aswin AM

മുംബൈ: സയീദ് മുഷ്താഖ് അലി ട്രോഫിയിൽ കഴിഞ്ഞ ദിവസം മുംബൈയ്ക്കെതിരേ നടന്ന മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതിനു പിന്നാലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ കുതിച്ചു കയറി മലയാളി താരം കെ.എം. ആസിഫ്. നിലവിൽ 13 വിക്കറ്റുമായി രണ്ടാം സ്ഥാനത്താണ് ആസിഫ്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മുംബൈയ്ക്കെതിരേ 24 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റാണ് താരം വീഴ്ത്തിയത്. മുഷ്താഖ് അലി ട്രോഫിയിലെ ഗംഭീര പ്രകടനം നവംബർ 16ന് ആരംഭിക്കാനിരിക്കുന്ന ഐപിഎൽ താരലേലത്തിൽ ആസിഫിന് ഗുണകരമായേക്കും.

അഞ്ച് മത്സരങ്ങളിൽ‌ നിന്നും രണ്ടു നാലു വിക്കറ്റ് പ്രകടനം ഉൾപ്പെടെ 16 വിക്കറ്റ് വീഴ്ത്തിയ രാജസ്ഥാൻ പേസർ അശോക് ശർമയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

13 വിക്കറ്റ് നേടിയ അസം താരം മുക്താർ ഹുസൈൻ മൂന്നാമതും 12 വിക്കറ്റുകളുമായി വിദർഭയുടെ യാഷ് ഠാക്കൂർ നാലാം സ്ഥാനത്തും പട്ടികയിൽ ഉൾപ്പെടുന്നു. അതേസമയം, സ്റ്റാർ പേസർ മുഹമ്മദ് ഷമി പട്ടികയിൽ 25-ാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങൾ കളിച്ച ഷമിക്ക് ആകെ വീഴ്ത്താനായത് 9 വിക്കറ്റാണ്.

ഇന്ത്യ-റഷ്യ ബന്ധം ആഴത്തിലുള്ളതെന്ന് പ്രധാനമന്ത്രി; ഇരുരാജ്യങ്ങളും 8 കരാറുകളിൽ ഒപ്പുവെച്ചു

ഇടുക്കിയിൽ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി

ഇൻഡിഗോ ഫ്ലൈറ്റ് റദ്ദാക്കി; സ്വന്തം വിവാഹവിരുന്നിൽ ഓൺലൈനായി പങ്കെടുത്ത് ദമ്പതികൾ

ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് വിമാന കമ്പനികൾ; ടിക്കറ്റ് തുക ഇരട്ടിയാക്കി

ശബരിമല സ്വർണക്കൊള്ള; വിജിലൻസ് കോടതിയിൽ രേഖകൾ ആവശ്യപ്പെട്ട് ഇഡി, എതിർത്ത് സർക്കാർ