ലയണൽ മെസ്സി

 
Sports

ലോകകപ്പ് യോഗ‍്യതാ മത്സരം; മെസ്സി കളിക്കില്ല

മുഖ‍്യ പരിശീലകൻ ലയണൽ സ്കോലാണിയാണ് ടീമിനെ പ്രഖ‍്യാപിച്ചത്

ബ‍്യൂണസ് അയേഴ്സ്: ഉറുഗ്വെയ്ക്കും ബ്രസീലിനുമെതിരായ ‍ഫിഫ ലോകകപ്പ് യോഗ‍്യതാ മത്സരത്തിൽ അർജന്‍റീനയുടെ സൂപ്പർ താരം ല‍യണൽ മെസ്സി കളിക്കില്ലെന്ന് റിപ്പോർട്ട്. മുഖ‍്യ പരിശീലകൻ ലയണൽ സ്കോലാണിയാണ് ടീമിനെ പ്രഖ‍്യാപിച്ചത്.

25 അംഗ ടീമിൽ മെസ്സിയില്ല. മേജർ ലീഗ് സോക്കറിൽ അറ്റ്ലാന്‍റ യുണൈറ്റഡിനെതിരേ കളിച്ച മത്സരത്തിൽ താരത്തിന് പേശിക്ക് പരുക്കേറ്റിരുന്നു. മത്സരം 2-1 ന് ഇന്‍റർ മയാമി ജയിച്ചിരുന്നുവെങ്കിലും പരുക്ക് താരത്തിന് വിനയായി.

മാർച്ച് 22നാണ് ഉറുഗ്വെക്കെതിരായ മത്സരം. പിന്നീട് 26ന് അർജന്‍റീന ബ്രസീലിനെ നേരിടും.

പോക്സോ കേസ്; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

ടോട്ടൽ ഫോർ യു തട്ടിപ്പ്; നടി റോമ മൊഴി നൽകി

മോശം കാലാവസ്ഥ; അസം മുഖ്യമന്ത്രി സഞ്ചരിച്ച ഇൻഡിഗോ വിമാനം വഴിതിരിച്ചു വിട്ടു

ഡൽഹിയിൽ ശക്തമായ മഴ, വെള്ളക്കെട്ട്; വിവിധയിടങ്ങളിൽ ഗതാഗതം സ്തംഭിച്ചു

വിദ‍്യാർഥിനിയെ ശല‍്യം ചെയ്തത് തടഞ്ഞു; കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു