Sports

മികച്ച ചാംപ്യന്‍സ് ലീഗ് ഗോള്‍ മെസിയുടേത് - Video

ബെ​ന്‍ഫി​ക്ക​യ്ക്കെ​തി​രാ​യ മെ​സി​യു​ടെ ഗോ​ളാ​ണ് വോ​ട്ടെ​ടു​പ്പി​ല്‍ മു​ന്നി​ലെ​ത്തി​യ​ത്

സൂ​റി​ച്ച്: ക​ഴി​ഞ്ഞ ചാം​പ്യ​ന്‍സ് ലീ​ഗ് സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ളാ​യി അ​ര്‍ജ​ന്‍റീ​ന​യു​ടെ പി​എ​സ്‌ജി താ​രം ല​യ​ണ​ല്‍ മെ​സി​യു​ടെ ഗോ​ള്‍ തെ​ര​ഞ്ഞെ​ടു​ത്തു. റ​യ​ലി​ന്‍റെ വി​നീ​ഷ്യ​സ് ജൂ​നി​യ​ര്‍, മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​താ​രം ഏ​ര്‍ലിം​ഗ് ഹാ​ള​ണ്ട് എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളെ മ​റി​ക​ട​ന്നാ​ണ് മെ​സി​യു​ടെ നേ​ട്ടം. ബെ​ന്‍ഫി​ക്ക​യ്ക്കെ​തി​രാ​യ മെ​സി​യു​ടെ ഗോ​ളാ​ണ് വോ​ട്ടെ​ടു​പ്പി​ല്‍ മു​ന്നി​ലെ​ത്തി​യ​ത്.

ലി​വ​ര്‍പൂ​ളി​ന്‍റെ ഡാ​ര്‍വി​ന്‍ ന്യൂ​നി​യ​സ്, സി​റ്റി​താ​രം റോ​ഡ്രി, കെ​വി​ന്‍ ഡി​ബ്രു​യി​ന്‍ എ​ന്നി​വ​രും ആ​ദ്യ​പ​ത്തി​ലു​ണ്ട്. 9, 10 സ്ഥാ​ന​ങ്ങ​ളി​ലാ​ണെ​ങ്കി​ലും കി​ലി​യ​ന്‍ എം​ബ​പ്പെ​യു​ടെ ര​ണ്ട് ഗോ​ളും ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട​താ​യി. ഡോ​ര്‍ട്ട്മു​ണ്ട് താ​രം ക​രീം അ​ദെ​യെ​മി, ബെ​ന്‍ഫി​ക്ക താ​രം അ​ലെ​യാ​ന്‍ഡ്രോ ഗ്രി​മാ​ല്‍ഡോ എ​ന്നി​വ​രും ആ​ദ്യ പ​ത്തി​ലു​ണ്ട്.

പി​എ​സ്ജി താ​ര​മാ​യി​രു​ന്ന മെ​സി ഈ ​സീ​സ​ണി​ല്‍ അ​മേ​രി​ക്ക​ന്‍ ക്ല​ബ് ഇ​ന്‍റ​ര്‍ മ​യാ​മി​യി​ലാ​ണ് പ​ന്ത് ത​ട്ടു​ന്ന​ത്.

സീ​സ​ണി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടി​യ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ നാ​ലാ​മ​തെ​ത്താ​നും മെ​സി​ക്കാ​യി​രു​ന്നു. അ​ര്‍ജ​ന്‍റീ​ന​യ്ക്കും പി​എ​സ്ജി​ക്കു​മാ​യി 38 ഗോ​ളാ​ണ് മെ​സി​യു​ടെ സ​മ്പാ​ദ്യം. ഇ​ക്കാ​ര്യ​ത്തി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി താ​രം എ​ര്‍ലിം​ഗ് ഹാ​ള​ണ്ടാ​ണ് ഒ​ന്നാ​മ​ന്‍. ക്ല​ബ് ത​ല​ത്തി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കും രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ നോ​ര്‍വേ​ക്കു​മാ​യി ആ​കെ അ​ടി​ച്ചു കൂ​ട്ടി​യ​ത് 56 ഗോ​ള്‍. പ്രീ​മി​യ​ര്‍ ലീ​ഗി​ലും, ചാം​പ്യ​ന്‍സ് ലീ​ഗി​ലും യു​വേ​ഫ നേ​ഷ​ന്‍സ് ലീ​ഗി​ലു​മെ​ല്ലാം ടോ​പ് സ്കോ​റ​റാ​യ​ത് ഈ ​ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​ണ്.

ഹാ​ല​ണ്ട് പി​ന്നി​ലാ​ക്കി​യ​ത് മു​ഖ്യ എ​തി​രാ​ളി​യാ​യി പ​റ​യ​പ്പെ​ടു​ന്ന പി​എ​സ്ജി​യു​ടെ ഫ്ര​ഞ്ച് താ​രം കി​ലി​യ​ന്‍ എം​ബാ​പ്പെ​യെ. 54 ഗോ​ളാ​ണ് പി​എ​സ്ജി​ക്കും ഫ്രാ​ന്‍സി​നു​മാ​യി എം​ബാ​പ്പെ ഈ ​സീ​സ​ണി​ല്‍ നേ​ടി​യ​ത്. ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ ഹാ​ട്രി​ക്കും ഇ​തി​ല്‍പ്പെ​ടു​ന്നു. മൂ​ന്നാം സ്ഥാ​ന​ത്ത് ഇം​ഗ്ല​ണ്ട് നാ​യ​ക​ന്‍ ഹാ​രി കെ​യ്നാ​ണ്. ടോ​ട്ട​ന​ത്തി​നും ഇം​ഗ്ല​ണ്ടി​നു​മാ​യി കെ​യ്ന്‍ നേ​ടി​യ​ത് 40 ഗോ​ളു​ക​ള്‍.

ഹൈദരാബാദ് പ്ലേഓഫിൽ, ചെന്നൈ പുറത്തേക്ക്

"ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടായിട്ട് എന്ത് കാര്യം? ജീവിതംകൊണ്ട് മറുപടി പറയും"; ആന്‍റണിയെ കണ്ട് ചാണ്ടി ഉമ്മൻ

വിവാഹസംഘം സഞ്ചരിച്ച ട്രാവലറിലേക്ക് കണ്ടെയ്നർ ട്രക്ക് ഇടിച്ചുകയറി, 13 മരണം

"ജനകീയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നു"; ആശംസകളുമായി പിണറായി

"ലിജു കരഞ്ഞു വോട്ട് പിടിച്ചു, എന്നെ വില്ലത്തിയാക്കി, വീടുവീടാന്തരം കയറി അപവാദം പറഞ്ഞു": ആരോപണവുമായി പ്രതിഭ