മുഹമ്മദ് കൈഫ്, തിലക് വർമ

 
Sports

''സ്ട്രൈക്ക് റേറ്റ് കുറവാണെങ്കിലും അവന് അത് പരിഹരിക്കാനാകും''; തിലക് വർമയെ പിന്തുണച്ച് മുൻ ഇന്ത‍്യൻ താരം

തിലക് വർമ ബാറ്റിങ് ശൈലി മാറ്റാൻ ശ്രമിച്ചതാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ പുറത്താകാൻ കാരണമെന്നാണ് മുഹമ്മദ് കൈഫ് പറയുന്നത്

Aswin AM

ചെന്നൈ: ടി20 ലോകകപ്പിൽ മോശം ഫോമിൽ തുടരുന്ന യുവതാരം തിലക് വർമയ്ക്ക് പിന്തുണയുമായി മുൻ ഇന്ത‍്യൻ താരം മുഹമ്മദ് കൈഫ്. തിലക് വർമ ബാറ്റിങ് ശൈലി മാറ്റാൻ ശ്രമിച്ചതാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ പുറത്താകാൻ കാരണമെന്നാണ് കൈഫ് പറയുന്നത്. തന്‍റെ യ‍ൂട‍്യൂബ് ചാനലിലൂടെയായിരുന്നു കൈഫ് അഭിപ്രായം പങ്കുവച്ചത്.

തിലകിന് തന്‍റെതായ ശൈലിയുണ്ടെന്നും സ്ട്രൈക്ക് റേറ്റ് കുറവാണെങ്കിലും തിലകിന് അത് പരിഹരിക്കാനാകുമെന്നും എന്നാൽ സ്ട്രൈക്ക് റേറ്റിനെ പറ്റിയുള്ള വിമർശനങ്ങൾ ഭയന്ന് വലിയ ഷോട്ടിന് ശ്രമിച്ചതാണ് തിരിച്ചടിയായതെന്നും കൈഫ് കൂട്ടിച്ചേർത്തു.

സ്റ്റാർ ബാറ്റർ വിരാട് കോലി ബാറ്റേന്തുന്നതു പോലെ തിലക് കളിക്കണമെന്നു പറഞ്ഞ കൈഫ് മത്സരം അവസാനം വരെ കൊണ്ടുപോകാൻ ഒരാൾ വേണമെന്നും ചേസ് മാസ്റ്റർ ആകണമെങ്കിൽ 20 ഓവറർ കളിക്കണമെന്നും വ‍്യക്തമാക്കി. ടി20 ലോകകപ്പിലെ 5 മത്സരങ്ങളിൽ നിന്നും 118 സ്ട്രൈക്ക് റേറ്റിൽ 107 റൺസ് മാത്രമാണ് തിലക് നേടിയിട്ടുള്ളത്.

മാലിന്യം തള്ളുന്നവരെ പിടിക്കാൻ പുതിയ സംവിധാനം

സഞ്ജു ടോപ് സ്കോറർ, ചെന്നൈക്ക് രണ്ടാം ജയം

കുംഭമേള പെൺകുട്ടിക്ക് 18 തികഞ്ഞെന്ന് ആവർത്തിച്ച് പൊലീസ്

മാർപ്പാപ്പയ്ക്കെതിരായ ട്രംപിന്‍റെ വിമർശനം: അമെരിക്കൻ ബിഷപ്പുമാർക്ക് പ്രതിഷേധം

സർക്കാർ വക ചായ സത്കാരങ്ങൾക്ക് ചായ പാടില്ല!