.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ലണ്ടന്‍: ഓസ്ട്രേലിയന്‍ സ്പിന്നര്‍ നേഥന്‍ ലയണ്‍ ഇതിഹാസ താരങ്ങള്‍ മാത്രം കൈവരിച്ച റെക്കോഡില്‍. തുടര്‍ച്ചയായി 100 ടെസ്റ്റുകള്‍ കളിച്ച താരമെന്ന റെക്കോഡാണ് ലയണ്‍ ഇന്നലെ സ്വന്തമാക്കിയത്. ഓസീസിനെതിരായ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസീസ് ടീമില്‍ ഇടം നേടിയതോടെയാണ് ലയണ്‍ അപൂര്‍വ നേട്ടം കൈവരിച്ചത്.
146 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 100ലേറെ തുടര്‍ ടെസ്റ്റുകളില്‍ കളിക്കുക എന്ന അപൂര്‍വ നേട്ടം കൈവരിച്ച ആറ് താരങ്ങള്‍ മാത്രമാണുള്ളത്. ഇതില്‍ അഞ്ചുപേരും ബാറ്റര്‍മാരാണ്. ആദ്യമായാണ് ഒരു ബൗളര്‍ ഈ നേട്ടത്തിലെത്തുന്നത്. ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രമാണ് നൂറിലേറെ ടെസ്റ്റുകളില്‍ തുടര്‍ച്ചയായി കളിച്ച താരം. 99 ടെസ്റ്റുകളില്‍നിന്ന് 419 വിക്കറ്റുകളാണ് ഇതുവരെ നേഥന്‍ ലയണ്‍ സ്വന്തമാക്കിയിട്ടുള്ളത്. അലിസ്റ്റര്‍ കുക്ക് (159), അലന് ബോര്‍ഡര്‍ (153), മാര്‍ക്ക് വോ (107), സുനില്‍ ഗാവസ്കര്‍ (106), ബ്രണ്ടന്‍ മക്കല്ലം (101) തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ചവര്‍
ഓസ്ട്രേലിയന്‍ ടീമിന്റെ ഒഴിവാക്കാനാകാത്ത താരമാണ് ലയണ്‍ എന്നതാണ് ഈ നാഴികക്കല്ല് കൈവരിച്ചതിലൂടെ മനസിലാകുന്നത്. ഷെയ്ന് വോണ്‍ വിരമിച്ച ശേഷം ഓസ്ട്രേലിയയ്ക്കു ലഭിക്കുന്ന ഏറ്റവും മികച്ച സ്പിന്നറാണ് നേഥന്‍ ലയണ്‍.
ഓസീസ് മികച്ച സ്കോറിലേക്ക്
ലണ്ടന്‍: രണ്ടാം ആഷസ് ടെസ്റ്റില്‍ ലോര്‍ഡ്സില്‍ നടക്കുന്ന പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ ആദ്യ ഇന്നിങ്സില്‍ മികച്ച സ്കോറിലേക്ക്. ടോസ്് നഷ്ടപ്പെട്ട ബാറ്റിങ്ങിനു നിയോഗിക്കപ്പെട്ട ഓസ്ട്രേലിയ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തിട്ടുണ്ട്. 66 റണ്‍സെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണറും 17 റണ്‍സെടുത്ത ഉസ്മാന് ഖവാജയുമാണ് പുറത്തായത്.
ഇരുവരുടെയും വിക്കറ്റ് നേടിയത് പുതുമുഖ താരം ജോഷ് ടോങ്ങിനാണ്. ആഷസില്‍ ജോഷ് നേടുന്ന ആദ്യ വിക്കറ്റ് ഉസ്മാന് ഖവാജയുടേതായിരുന്നു. ജോഷിന്റെ തന്നെ ഓവറില്‍ വാര്‍ണറെ പുറത്താക്കാന്‍ ലഭിച്ച ഏവസരം ഓലി പോപ് പാഴാക്കിയിരുന്നു. പിന്നീടായിരുന്നു വാര്‍ണറുടെ അര്‍ധസെഞ്ചുറി. മാര്‍നസ് ലാബുഷെയ്നും സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസില്‍.