നെയ്മറും ബ്രൂണയും കുട്ടിയുമൊത്ത്. 
Sports

നെയ്മറും ബ്രൂണയും ബ്രേക്കപ്പായി; കാരണം ചാറ്റ്!

മോഡല്‍ അലിന്‍ ഫരിയാസുമായുള്ള നെയ്മറുടെ ചാറ്റുകള്‍ ബ്രൂണ ബിയാന്‍കാര്‍ഡി കണ്ട സാഹചര്യത്തിലാണ് വേര്‍പിരിയല്‍

MV Desk

സാവോപോളോ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും പങ്കാളി ബ്രൂണ ബിയാന്‍കാര്‍ഡിയും പിരിഞ്ഞതായി റിപ്പോര്‍ട്ട്. പ്രശസ്ത മോഡല്‍ അലിന്‍ ഫരിയാസുമായുള്ള നെയ്മറുടെ ചാറ്റുകള്‍ ബ്രൂണ ബിയാന്‍കാര്‍ഡി കണ്ട സാഹചര്യത്തിലാണ് വേര്‍പിരിയല്‍. ഈ ചാറ്റുകള്‍ കഴിഞ്ഞ ദിവസം പുറത്തു വരുകയും ചെയ്തതോടെയാണ് പിരിയാനുള്ള തീരുമാനം.

കഴിഞ്ഞ മാസമാണ് നെയ്മറിനും ബ്രൂണയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. അതിനിടെയാണ് നെയ്മറും അലിനും തമ്മിലുള്ള ചാറ്റുകള്‍ വലിയ തോതില്‍ പ്രചരിക്കപ്പെട്ടത്. ഇക്കാര്യത്തില്‍ തന്‍രെയും നെയ്മറിന്‍റെയും സ്വകാര്യത മാനിക്കണമെന്ന് ബ്രൂണ പറഞ്ഞു.

''ഞങ്ങള്‍ മാവിയുടെ രക്ഷിതാക്കളാണ്. അതു മാത്രമാണ് നെയ്മറുമായുള്ള ബന്ധത്തിനു കാരണം. എന്‍റെ സ്വകാര്യ വിഷയമാണ് ഇക്കാര്യം. ദയവുചെയ്ത് അതിനെ മാനിക്കണം'', ബ്രൂണ വ്യക്തമാക്കി.

Aline Farias

ഈ വര്‍ഷം ആദ്യം രണ്ട് യുവതികളുമായി സ്പാനിഷ് ക്ലബില്‍ നെയ്മര്‍ പാര്‍ട്ടി നടത്തിയത് വാർത്തയായിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ഫെണാണ്ട കാംപോസുമായി നെയ്മര്‍ക്ക് ബന്ധമുണ്ടെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. സൗദി ക്ലബ് അല്‍ ഹിലാലിന്‍റെ താരമാണ് നെയ്മര്‍. ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ പരുക്കേറ്റ നെയ്മര്‍ ഇപ്പോള്‍ വിശ്രമത്തിലാണ്.

ഡൽഹി സ്ഫോടനക്കേസ്: ഹമാസ് മാതൃ‌കയിൽ ഡ്രോൺ ആക്രമണം നടത്താനും ഗൂഢാലോചന

വോട്ടർപട്ടികയിൽ പേരില്ല ; സംവിധായകൻ വി.എം. വിനുവിനും മത്സരിക്കാനാകില്ല

തൊഴിലാളിയെ തല്ലിച്ചതച്ചു; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം, തുക എസ്ഐ നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ

ആരോപണം തളളി ബിഎൽഒ; അഞ്ഞൂറോളം പേർക്ക് ഫോം നൽകി

വാഗമണ്ണിലെ ചില്ല് പാലം നവംബർ‌ 30 വരെ അടച്ചിടും