പി.വി. സിന്ധു 
Olympics 2024

പി.വി. സിന്ധുവിന് തിരിച്ചടി: ഒളിംപിക്സ് ബാഡ്മിന്‍റണിൽനിന്നു പുറത്ത്

മുമ്പ് സാത്വിക് സായിരാജ് രംഗിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യവും എച്ച്.എസ്. പ്രണോയിയും പുറത്തായിരുന്നു

Aswin AM

പാരിസ്: ഒളിംപിക്സിസ് ബാഡ്‌മിന്‍റണ്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായി. ചൈനീസ് താരം ഹീ ബിങ് ജിയാവോയോടാണ് പ്രീ ക്വാർട്ടറിൽ പരാജയപ്പെട്ടത്. സ്കോർ: 19-21, 14-21.

ശക്തമായ പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്‍റെ തോല്‍വി. ആദ്യ ഗെയിമില്‍ 3-8ന് പുറകിലായിരുന്ന സിന്ധു 12-12 എന്ന സ്‌കോറിലേക്ക്

മികച്ച തിരിച്ചുവരവ് നടത്തി. ശേഷം 19-19 എന്ന നിലയില്‍ ശക്തമായി ഒപ്പത്തിനൊപ്പം നിന്നെങ്കിലും തോല്‍വി വഴങ്ങുകയായിരുന്നു. രണ്ടാം ഗെയിമിലും സിന്ധു നന്നായി പൊരുതിയെങ്കിലും ജയം കണ്ടെത്താനായില്ല.

2020ല്‍ നടന്ന ടോക്കിയോ ഒളിംപിക്‌സില്‍ ഇതേ താരത്തെ തോല്‍പ്പിച്ചാണ് സിന്ധു വെങ്കലം നേടിയത്. നാലു വര്‍ഷങ്ങൾക്കിപ്പുറം ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഹി ബിങ്ങ് തിരിച്ചടിക്കുകയായിരുന്നു.

മുമ്പ് സാത്വിക് സായിരാജ് രംഗിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യവും എച്ച്.എസ്. പ്രണോയിയും പുറത്തായിരുന്നു. ക്വാര്‍ട്ടറിലെത്തിയ ലക്ഷ‍്യ സെന്നിലാണ് ബാഡ്‌മിന്‍റണില്‍ ഇനി ഇന്ത‍്യയുടെ ഏക മെഡല്‍ പ്രതീക്ഷ.

ചങ്ങരോത്ത് പഞ്ചായത്തിൽ യുഡിഎഫ് ശുദ്ധികലശം നടത്തിയ സംഭവം; 10 പേർക്കെതിരേ കേസ്

വനിതാ ഡോക്റ്ററുടെ നിഖാബ് മാറ്റാൻ ശ്രമിച്ച സംഭവം; നിതീഷ് കുമാറിന് ഭീഷണിയുമായി പാക് ഭീകരൻ

പോറ്റി കേറ്റിയെ പാരഡി പാട്ടുകൾ അപ്രത്യക്ഷം; പിൻവലിക്കപ്പെട്ടത് പൊലീസ് കേസെടുത്തതിനെ തുടർന്ന്

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസ്; മാർട്ടിനെതിരേ കേസെടുത്തു, വീഡിയോ ഷെയർ ചെയ്ത 27 അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞു

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ