ബാബർ അസം, മുഹമ്മദ് റിസ്‌വാൻ

 
Sports

ബാബറും റിസ്‌വാനും ഇല്ല; ഏഷ‍്യാകപ്പിനുള്ള ടീമിനെ പ്രഖ‍്യാപിച്ച് പാക്കിസ്ഥാൻ

സൽമാൻ അലി ആഘയാണ് പാക്കിസ്ഥാന്‍റെ ക‍്യാപ്റ്റൻ

കറാച്ചി: ഏഷ‍്യാകപ്പ് ടൂർണമെന്‍റിനുള്ള ടീമിനെ പ്രഖ‍്യാപിച്ച് പാക്കിസ്ഥാൻ. സൽമാൻ അലി ആഘ നയിക്കുന്ന ടീമിൽ സീനിയർ താരങ്ങളായ ബാബർ അസമിനെയും മുഹമ്മദ് റിസ്‌വാനെയും ഉൾപ്പെടുത്തിയിട്ടില്ല.

ഫഖർ സമാൻ, സയിം അയൂബ് എന്നിവർ ഉൾപ്പെടുന്ന ബാറ്റിങ് നിരയും ഷഹീൻ ഷാ അഫ്രീദിയും ഹാരിസ് റൗഫും അടങ്ങുന്ന ബൗളിങ് നിരയുമായാണ് ഇത്തവണ പാക്കിസ്ഥാൻ ഏഷ‍്യാ കപ്പിനിറങ്ങുന്നത്.

യുഎഇ ആതിഥേയത്വം വഹിക്കുന്ന ടൂർണമെണന്‍റിൽ 8 ടീമുകൾ പങ്കെടുക്കും. 2026ൽ ടി20 ലോകകപ്പ് വരുന്നതിനാൽ ഇത്തവണ ടി20 ഫോർമാറ്റിലാണ് ഏഷ‍്യാ കപ്പ് നടത്തുന്നത്. സെപ്റ്റംബർ ഒൻപതിനാണ് ടൂർണമെന്‍റ് ആരംഭിക്കുന്നത്.

പാക് ടീം: സൽമാൻ അലി ആഘ (ക‍്യാപ്റ്റൻ), ഫഖർ സമൻ, ഹസൻ നവാസ്, അബ്രാർ അഹമ്മദ്, ഫഹീം അഷ്റഫ്, ഹുസൈൻ തലത്, ഷഹിബ്സാദ ഫർഹാൻ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), ഖുശ്ദിൽ ഷാ, മുഹമ്മദ് നവാസ്, ഷഹീൻ ഷാ അഫ്രീദി, ഹസൻ അലി, ഹാരിസ് റൗഫ്, സൂഫിയാൻ മൊഖിം

സി.പി. രാധ‍ാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ‍്യാപിച്ചു

കനത്ത മഴ; തൃശൂർ ജില്ലയിലെ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

അപകീർത്തി പരാമർശം; അഖിൽ പി. ധർമജന്‍റെ പരാതിയിൽ ഇന്ദുമേനോനെതിരേ കേസെടുത്ത് കോടതി

''രാഹുലിന്‍റെ ചോദ‍്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകിയില്ല'': ജയ്റാം രമേശ്

പത്താം ക്ലാസ് വിദ‍്യാർഥിക്ക് അധ‍്യാപകന്‍റെ മർദനം; കർണപുടം തകർന്നു