ബാബർ അസം, മുഹമ്മദ് റിസ്‌വാൻ

 
Sports

വാർഷിക കരാർ പ്രഖ‍്യാപിച്ച് പിസിബി; ബാബറിനെയും റിസ്‌വാനെയും തരം താഴ്ത്തി

12 താരങ്ങൾക്ക് പുതുതായി കരാർ ലഭിച്ചിട്ടുണ്ട്

Aswin AM

കറാച്ചി: ഏഷ‍്യാകപ്പിന് മുന്നോടിയായി വാർഷിക കരാർ പ്രഖ‍്യാപിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). 30 താരങ്ങളുള്ള കരാറിൽ സീനിയർ താരങ്ങളായ ബാബർ അസമിനെയും മുഹമ്മദ് റിസ്‌വാനെയും തരം താഴ്ത്തി.

എ ഗ്രേഡ് കരാറിൽ നിന്നും ബി ഗ്രേഡിലേക്കാണ് ഇരുവരെയും തരം താഴ്ത്തിയത്. ബാബറിനെയും റിസ്‌വാനെയും നേരത്തെ ടി20 ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു. ഏഷ‍്യാകപ്പിനുള്ള ടീമിലും ഇരുവരെയും ഉൾപ്പെടുത്തിയിരുന്നില്ല.

27 താരങ്ങൾക്കായിരുന്നു കഴിഞ്ഞ വർഷം വാർഷിക കരാർ നൽകിയത്. എന്നാൽ ഇത്തവണ 30 താരങ്ങൾക്ക് കരാർ നൽകിയിട്ടുണ്ട്. 12 താരങ്ങൾക്ക് പുതുതായി കരാർ ലഭിച്ചു. അതേസമയം ഒരു താരത്തിന് പോലും എ ഗ്രേഡ് കരാർ നൽകിയിട്ടില്ല.

ബി വിഭാഗം: അബ്രാർ അഹമ്മദ്, ബാബർ അസം, ഫഖർ സമാൻ, ഹാരിസ് റൗഫ്, ഹസൻ അലി, മുഹമ്മദ് റിസ്‌വാൻ, സയിം അയൂബ്, സൽമാൻ‌ അലി ആഘ, ഷദാബ് ഖാൻ, ഷഹീൻ അഫ്രീദി

സി വിഭാഗം: അബ്ദുല്ല ഷഫീഖ്, ഫഹീം അഷ്റഫ്, ഹസൻ നവാസ്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, നസീം ഷാ, നൊമാൻ അലി, സാഹിബ്സാദ ഫർഹാൻ, സജിദ് ഖാൻ, സൗദ് ഷക്കീൽ

ഡി വിഭാഗം: അഹമ്മദ് ദാനിയാൽ, ഹുസൈൻ തലത്, ഖുറം ഷഹ്സാദ്, ഖുഷ്ദിൽ ഷാ, മുഹമ്മദ് അബ്ബാസ് അഫ്രീദി, മുഹമ്മദ് വസീം, സൽമാൻ മിർസ, ഷാൻ മസൂദ്, സുഫിയാൻ മൊഖിം

ശബരിമല ദർശനം; രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി

ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്; കുറ്റപത്രം സമർപ്പിച്ചു

50 ഓവറും സ്പിൻ; ചരിത്രം സൃഷ്ടിച്ച് വിൻഡീസ്

എസ്എപി ക‍്യാംപിൽ പൊലീസ് ട്രെയിനി തൂങ്ങി മരിച്ച സംഭവം; രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് മനുഷ‍്യാവകാശ കമ്മിഷൻ

അതിതീവ്ര മഴ; 3 ജില്ലകളിൽ ബുധനാഴ്ച സ്കൂൾ അവധി