മൊഹ്സിൻ നഖ്‌വി

 
Sports

ഫൈനൽ മത്സരത്തിനിടെ ഇന്ത‍്യൻ‌ താരങ്ങൾ പ്രകോപിപ്പിച്ചു; ഐസിസിയെ സമീപിക്കാനൊരുങ്ങി മൊഹ്സിൻ നഖ്‌വി

രാഷ്ട്രീയത്തെയും കളിയെയും രണ്ടായി കാണണമെന്നും നഖ്‌വി പറഞ്ഞു

Aswin AM

ദുബായ്: അണ്ടർ‌ 19 ഏഷ‍്യകപ്പ് ഫൈനൽ മത്സരത്തിനിടെ ഇന്ത‍്യൻ താരങ്ങൾ പ്രകോപിപ്പിച്ചെന്ന് ആരോപിച്ച് ഐസിസിയെ സമീപിക്കാനൊരുങ്ങി പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി. മാന‍്യത‍യ്ക്ക് നിരക്കുന്നതായിരുന്നില്ല മത്സരത്തിനിടെ ഇന്ത‍്യൻ താരങ്ങളുടെ പെരുമാറ്റമെന്ന് നേരത്തെ പാക് ടീം പരിശീലകനായിരുന്ന സർഫറാസ് അഹമ്മദ് പരാമർശിച്ചിരുന്നു.

ഇതിനു പിന്നാലെ മാധ‍്യമങ്ങളെ കണ്ടപ്പോഴായിരുന്നു ഇന്ത‍്യൻ താരങ്ങളുടെ മോശം പെരുമാറ്റത്തെ പറ്റി നഖ്‌വി തുറന്നു പറഞ്ഞത്. രാഷ്ട്രീയത്തെയും കളിയെയും രണ്ടായി കാണണമെന്നും നഖ്‌വി കൂട്ടിച്ചേർത്തു.

ഫൈനൽ മത്സരത്തിനിടെ വൈഭവ് സൂര‍്യവംശി ഉൾപ്പടെയുള്ള ഇന്ത‍്യൻ താരങ്ങൾ പാക്കിസ്ഥാൻ താരങ്ങളുമായി വാക് പോരിലേർപ്പെട്ടിരുന്നു. അതേസമയം, ഇന്ത‍്യക്കെതിരേ 191 റൺസിനായിരുന്നു പാക്കിസ്ഥാൻ വിജയിച്ചത്.

പരോളിന് കൈക്കൂലി; ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ

ക്രിസ്മസ് ആഘോഷം ഭീഷണിയുടെ നിഴലിൽ; അതിക്രമം നടത്തുന്ന സംഘടനകൾക്കെതിരേ നടപടി വേണമെന്ന് സിബിസിഐ

"വീടിനു മുകളിൽ ഡ്രോൺ പറത്തി സ്വകാര്യത ലംഘിച്ചു"; മാധ്യമങ്ങൾക്കെതിരേ പരാതി നൽകി ദിലീപിന്‍റെ സഹോദരി

ഉന്നാവോ കേസ്; ബിജെപി നേതാവ് കുൽദീപ് സെൻഗാറിന്‍റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ചു

മെഡിസെപ് പ്രീമിയം വർധിപ്പിച്ചു; പ്രീമിയം തുക 810 രൂപ