പ്രഗ‍്യാൻ ഓജ

 
Sports

ഇന്ത‍്യൻ ക്രിക്കറ്റ് ടീമിന്‍റെ സെലക്റ്ററാകാൻ‌ പ്രഗ‍്യാൻ ഓജ

അജിത് അഗാർക്കർ നയിക്കുന്ന കമ്മിറ്റിയിൽ പ്രഗ‍്യാൻ ഓജ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ടുകൾ

ന‍്യൂഡൽഹി: മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം പ്രഗ‍്യാൻ ഓജ ഇന്ത‍്യൻ ടീമിന്‍റെ സെലക്റ്ററായി ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്. ദക്ഷിണ മേഖലയുടെ ചുമതയായിരിക്കും ഓജ ഏറ്റെടുക്കുന്നത്. ഒരു ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ബിസിസിഐ ഇത് സ്ഥിരീകരിച്ചിട്ടില്ല.

അജിത് അഗാർക്കർ നയിക്കുന്ന കമ്മിറ്റിയിൽ പ്രഗ‍്യാൻ ഓജ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത‍്യൻ ക്രിക്കറ്റ് ടീം സീനിയർ സെലക്ഷൻ കമ്മിറ്റിയിൽ അംഗമായ എസ്. ശരത്തിനെ മാറ്റുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

എസ്. ശരത്ത് നാലുവർഷം പൂർത്തിയാക്കിയതിനാൽ പുതിയ ആളുകളെ ഉൾപ്പെടുത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ശരത്തിന് പകരക്കാരനായിട്ടായിരിക്കും പ്രഗ‍്യാൻ ഓജയെ സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നത്.

‌''ആധാർ സ്വീകരിക്കാം''; വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ക്രിക്കറ്റ് ആരാധകർക്ക് നിരാശ; കാര‍്യവട്ടം വനിതാ ലോകകപ്പിന് വേദിയാകില്ല

''പരിശോധിച്ച് തീരുമാനമെടുക്കും; രാഹുലിനെതിരായ ഗർഭഛിദ്ര പരാതിയിൽ ബാലവകാശ കമ്മിഷൻ

പാലക്കാട് ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

സൈബർ ആക്രമണം: ഹണി ഭാസ്കരന്‍റെ പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് മുഖ‍്യമന്ത്രിയുടെ ഓഫിസ്