Sports

സ്മിത്തും പൂജാരയും ടീം മേറ്റ്സ്

ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്ന ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനു മുൻപ് ഇരു ടീമുകളിലെയും പ്രധാന ബാറ്റ്സ്മാൻമാർ ഒരേ ടീമിൽ കളിക്കുന്നു.

MV Desk

ഹോവ് (ഇംഗ്ലണ്ട്): ഓസ്ട്രേലിയയുടെ സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവൻ സ്മിത്തും ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വർ പൂജാരയും ഇനി ടീം മേറ്റ്സ്. കൗണ്ടി ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന സ്മിത്ത് കളിക്കാൻ പോകുന്നത് പൂജാരയുടെ ടീമായ സസ്കിലാണ്. ഈ സീസണിൽ സസ്ക്സിന്‍റെ ക്യാപ്റ്റൻ കൂടിയാണ് പൂജാര.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും ഇംഗ്ലണ്ടിൽ വച്ച് ഏറ്റുമുട്ടാനിരിക്കെയാണ് ഇരു ടീമുകളിലെയും ഓരോ പ്രധാന ബാറ്റ്സ്മാൻമാർ ഒരേ ടീമിൽ കളിക്കാൻ പോകുന്നത്. മൂന്നു ചതുർദിന മത്സരങ്ങളിൽ ഇവർ ഒരുമിച്ചുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനു മുന്നോടിയായി ഒരേ ടീമിൽ കളിക്കുമ്പോൾ പൂജാരയെ കൂടുതൽ അടുത്തറിയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്മിത്ത്.

യൂത്ത് കോൺഗ്രസ് മാർച്ച്; സന്ദീപ് വാര‍്യർ അടക്കമുള്ളവർക്ക് ജാമ‍്യം

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ; ഓറഞ്ച്, യെലോ അലർട്ടുകൾ‌

ഓസീസ് പരമ്പര; ഇന്ത‍്യൻ ടീം യാത്ര തിരിച്ചു

കോട്ടയത്ത് വിദ്യാർഥിനി പ്രസവിച്ചു

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; ജെഡിയു ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു