പി.വി. സിന്ധു 
Sports

മലേഷ്യൻ മാസ്റ്റേഴ്സ് ഫൈനലിൽ പി.വി. സിന്ധുവിനു തോൽവി

രണ്ടു തവണയായി ഒളിംപിക്സിൽ വെങ്കലവും വെള്ളിയും നേടിയിട്ടുള്ള സിന്ധു ഇത്തവണയും ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ്

ക്വലാലംപുർ: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്‍റൺ ടൂർണമെന്‍റിന്‍റെ ഫൈനലിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിനു പരാജയം. നിർണായകമായ മൂന്നാം ഗെയിമിൽ 11-3 ലീഡ് നേടിയ ശേഷമാണ് സിന്ധു കളി കൈവിട്ടത്. ചൈനീസ് താരം വാങ് ഷി യിയാണ് ചാംപ്യൻ.

ആദ്യ ഗെയിം 21-16നു സിന്ധു സ്വന്തമാക്കിയപ്പോൾ, രണ്ടാം ഗെയിം 21-5നു നേടിക്കൊണ്ട് വാങ് ശക്തമായി തിരിച്ചുവന്നു. നിർണായകമായ മൂന്നാം ഗെയിമിൽ എട്ട് പോയിന്‍റ് ലീഡ് വഴങ്ങിയ ശേഷം 21-16ന് ഗെയിമും മത്സരവും വാങ് സ്വന്തമാക്കുകയായിരുന്നു.

ചാംപ്യൻഷിപ്പ് നേടാനായില്ലെങ്കിലും മലേഷ്യൻ മാസ്റ്റേഴ്സിൽ നടത്തിയ മുന്നേറ്റം പാരിസ് ഒളിംപിക്സിനു മുന്നോടിയായ സിന്ധുവിന്‍റെ ആത്മവിശ്വാസം വർധിപ്പിക്കും. രണ്ടു തവണയായി ഒളിംപിക്സിൽ വെങ്കലവും വെള്ളിയും നേടിയിട്ടുള്ള സിന്ധു ഇത്തവണയും ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ്. നിലവിൽ ലോക റാങ്കിങ്ങിൽ പതിനഞ്ചാം സ്ഥാനത്താണ്.

ഇന്തോനേഷ്യയിലെ ബാലിയില്‍ ബോട്ടപകടം; 4 മരണം, 38 പേർക്കായി തെരച്ചിൽ

ജമ്മു കശ്മീരിൽ‌ ഏറ്റുമുട്ടൽ; ജെയ്‌ഷെ ഭീകരർ കുടുങ്ങിക്കിടക്കുന്നതായി സംശയം

രണ്ടാം ടെസ്റ്റ്: ഗില്ലിന് സെഞ്ചുറി, ഇന്ത്യ 310/5

രജിസ്ട്രാറുടെ സസ്പെൻഷൻ; രാജ്ഭവനിലേക്കു നടന്ന എസ്എഫ്ഐ, ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം

ഭാരതാംബ വിവാദം; വിസിയുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് രജിസ്ട്രാര്‍