Sports

മഴ തോരുന്നില്ല; ഐപിഎൽ ഫൈനൽ വൈകുന്നു

ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.

അഹമ്മദാബാദ്: ഐപിഎൽ ഫൈനൽ‌ മത്സരം മഴ മൂലം വൈകുന്നു. അഹമ്മദാബാദിൽ കനത്ത മഴ തുടരുകയാണ്.മഴ തുടരുകയാണെങ്കിൽ ഫൈനൽ തിങ്കളാഴ്ച്ചത്തേക്ക് മാറ്റി വച്ചേക്കും. ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.

ടോസിനു അര മണിക്കൂർ മുൻപ് ചാറിത്തുടങ്ങിയ മഴ ഇപ്പോൾ കനത്തിരിക്കുകയാണ്. ഏറെ വൈകി 9.40 ന് തുടങ്ങുകയാണെങ്കിലും ഓവറുകൾ വെട്ടിക്കുറക്കാതെ ഫൈനൽ നടത്താൻ സാധിക്കും. 11.56നാണ് മത്സരം തുടങ്ങുന്നതെങ്കിൽ 5 ഓവറുകളാക്കി വെട്ടിക്കുറക്കേണ്ടതായി വരും.

റിസർവ് ദിനമായ തിങ്കളാഴ്ചയും മഴ തുടരുകയാണെങ്കിൽ ലീഗ് റൗണ്ടിൽ കൂടുതൽ പോയിന്‍റികളുമായി നിൽക്കുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കും.നിലവിൽ ഗുജറാത്ത് ടൈറ്റൻസിനാണ് പോയിന്‍റ് കൂടുതലുള്ളത്. ഗുജറാത്തിന് 20 പോയിന്‍റും ചെന്നൈ സൂപ്പർ കിങ്സിന് 17 പോയിന്‍റുമാണ് ലീഗ് റൗണ്ടിൽ ലഭിച്ചിരിക്കുന്നത്.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ