രോഹിത് ശർമ

 
Sports

38ാം വയസിലും രോഹിത് നമ്പർ വൺ; ഐസിസി ഏകദിന റാങ്കിങ് അറിയാം

ഓസീസിനെതിരായ ഏകദിന പരമ്പരയിലെ മികവാർന്ന പ്രകടനമാണ് രോഹിത്തിനെ നമ്പർ വണ്ണാക്കിയത്

Aswin AM

ന‍്യൂഡൽഹി: ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത‍്യയുടെ മുൻ ക‍്യാപ്റ്റൻ രോഹിത് ശർമ. 38-ാം വയസിൽ കരിയറിൽ ആദ‍്യമായാണ് താരം ഒന്നാം സ്ഥാനതെത്തുന്നത്. ഓസീസിനെതിരായ ഏകദിന പരമ്പരയിലെ മികവാർന്ന പ്രകടനമാണ് രോഹിത്തിനെ നമ്പർ വണ്ണാക്കിയത്.

രണ്ടാം ഏകദിനത്തിൽ അർധസെഞ്ചുറിയും മൂന്നാം ഏകദിനത്തിൽ സെഞ്ചുറിയും അടക്കം 202 റൺസ് പരമ്പരയിൽ താരം അടിച്ചെടുത്തിരുന്നു. ഇതോടെ ഒന്നാം സ്ഥാനത്തു നിന്ന ഇന്ത‍്യൻ ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ മൂന്നാം സ്ഥാനത്തായി.

നിലവിൽ 781 റേറ്റിങ് പോയിന്‍റുണ്ട് രോഹിത് ശർമയ്ക്ക്. 764 പോയിന്‍റുമായി അഫ്ഗാനിസ്ഥാൻ താരം ഇബ്രാഹിം സദ്രാനാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. രോഹിത് ശർമയ്ക്കും ഗില്ലിനും പുറമെ ശ്രേയസ് അയ്യർ, വിരാട് കോലി എന്നിവരാണ് പട്ടികയിൽ ആദ‍്യ പത്തിൽ ഇടം പിടിച്ച ഇന്ത‍്യൻ താരങ്ങൾ.

ബോണ്ടി ബീച്ച് വെടിവയ്പ്പ്; അക്രമികളിലൊരാൾ ഹൈദരാബാദ് സ്വദേശി

മെസി പങ്കെടുത്ത പരിപാടിയിലെ സംഘർഷം; പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു

മുട്ടയിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ‍? പരിശോധിക്കുമെന്ന് കർണാടക സർക്കാർ

ഓരോ മത്സരത്തിലും താരോദയം; അഭിജ്ഞാൻ കുണ്ഡുവിന്‍റെ ഇരട്ടസെഞ്ചുറിയുടെ ബലത്തിൽ ഇന്ത‍്യക്ക് ജയം

മസാലബോണ്ട് ഇടപാട്; ഇഡി നോട്ടീസിന്മേലുള്ള തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി