.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
റിയാദ്: പ്രതിഫലക്കാര്യത്തില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. ലോകത്തില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കായിക താരമായി വീണ്ടും ഫുട്ബോളറായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അര്‍ജന്റൈന്‍ താരം ലയണല്‍ മെസിയെ മറികടന്നാണ് റൊണാള്‍ഡോ ഒന്നാംസ്ഥാനത്ത് എത്തിയത്. 2017ന് ശേഷം ആദ്യമായാണ് സിആര്‍7 പട്ടികയില്‍ ഒന്നാമനായി ഗിന്നസ് ലോക റെക്കോഡിടുന്നത്. ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കായികതാരങ്ങളുടെ ഫോര്‍ബ്സ് മാഗസിന് പട്ടികയിലാണ് റൊണാള്‍ഡോ വീണ്ടും ഒന്നാംസ്ഥാനത്ത് എത്തിയതായി വെളിപ്പെടുത്തല്‍ ഉള്ളത്.
യൂറോപ്യന്‍ ഫുട്ബോള്‍ വിട്ട് സൗദി പ്രോ ലീഗിലേക്ക് ചേക്കേറിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ താരമൂല്യത്തിനും പണത്തിളക്കത്തിനും ഇളക്കം തട്ടിയിട്ടില്ല. 2017ന് ശേഷം ആദ്യമായും ആകെ മൂന്നാം തവണയുമാണ് റൊണാള്‍ഡോ ഫോര്‍ബ്സിന്റെ പ്രതിഫല പട്ടികയില്‍ ഒന്നാമനാവുന്നത്. മുപ്പത്തിയെട്ടാം വയസില്‍ മെസിയെ മറികടന്നാണ് റൊണാള്‍ഡോയുടെ നേട്ടം.
കളിക്കളത്തിനകത്തും പുറത്തുനിന്നുമായി 2023 മെയ് 12 വരെയുള്ള അവസാന പന്ത്രണ്ട് മാസത്തില്‍ 136 മില്യണ്‍ ഡോളറാണ് റൊണാള്‍ഡോയുടെ വരുമാനം. അതായത് ഏകദേശം 11152 കോടി രൂപ. സൗദി ക്ലബ് അല്‍ നസ്റില്‍ നിന്ന് 46 മില്യണും പരസ്യങ്ങളില്‍ നിന്ന് 90 മില്യണ്‍ ഡോളറുമാണ് പോര്‍ച്ചുഗീസ് ഇതിഹാസമായ റൊണാള്‍ഡോ സമ്പാദിച്ചത്. 130 മില്യണ്‍ ഡോളറുമായി മെസി രണ്ടാം സ്ഥാനത്ത്. 120 മില്യണ്‍ ഡോളര്‍ നേടിയ പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ മൂന്നാം സ്ഥാനത്തെത്തി.പ്രീ-സീസണിന്റെ ഭാഗമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വൈകാതെ അല്‍ നസ്ര് ക്യാംപിലെത്തും.
സെല്‍റ്റാ വിഗോ, പിഎസ്ജി, ഇന്റര്‍ മിലാന് ടീമുകളുമായി അല്‍ നസ്റിന് പ്രീ-സീസണ് മത്സരങ്ങളുണ്ട്. മെസിയാകട്ടെ, ഇന്റര്‍ മയാമിയിലും.