അനായ ആയി മാറിയ ആര്യൻ ബംഗാർ.
ഇന്ത്യക്കു വേണ്ടി ലോകകപ്പ് നേടുമെന്ന് അനായ ബംഗാർ. മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാറിന്‍റെ മകൻ ആര്യൻ ബംഗാറാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അനായ ആയി മാറിയത്. റൈസ് ആൻഡ് ഫോൾ എന്ന ടിവി റിയാലിറ്റി ഷോയിൽ നിന്നു പുറത്തായപ്പോൾ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ ട്രാൻസ് അത്ലറ്റുകളുടെ അവകാശങ്ങളെക്കുറിച്ചും അനായ സംസാരിച്ചു. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിൽ കളിക്കാൻ തനിക്ക് യോഗ്യതുണ്ടെന്ന് അനായ നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നതാണ്.
ശസ്ത്രക്രിയക്കു മുൻപ്, ആര്യനായിരിക്കുമ്പോൾ തന്നെ ക്രിക്കറ്റിൽ സജീവമാണ് അനായ. പ്രാദേശിക ക്ലബ്ബായ ഇസ്ലാം ജിംഖാനയ്ക്കു വേണ്ടി കളിച്ചിട്ടുമുണ്ട്. എന്നാൽ, ലിംഗമാറ്റം നടത്തിയവരെ പുരുഷ ടീമിലോ വനിതാ ടീമിലോ ഉൾപ്പെടുത്താൻ നിലവിലുള്ള നിയമം അനുവദിക്കുന്നില്ല. ഇക്കാര്യത്തിൽ ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലും (ICC) ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (BCCI) അനുകൂല തീരുമാനമെടുക്കണമെന്നാണ് അനായയുടെ ആവശ്യം.
നിലവിൽ യുകെയിൽ സ്ഥിരതാമസമാക്കിയ അനായ, ഒരു പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം തനിക്ക് അശ്ലീ ചിത്രം അയച്ചിരുന്നു എന്നും നേരത്തെ ആരോപണമുന്നയിച്ചിരുന്നു. വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ പരസ്യമായി നേരിടുമ്പോഴും, സ്വകാര്യമായി തനിക്കു വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും അനായ വെളിപ്പെടുത്തി. നാൽപ്പതിനായിരം വിവാഹാലോചനങ്ങൾ വന്നുകഴിഞ്ഞെന്നാണ് അനായ പറയുന്നത്.