.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സഞ്ജു ഒരു ദേശീയ പ്രതീകമാണെന്നും, അദ്ദേഹത്തെ കെബിഎഫ്സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. താന്‍ എപ്പോഴും ഒരു ഫുട്ബോള്‍ ആരാധകനാണെന്നും, അച്ഛന് ഒരു പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കാരനായതിനാല്‍ ഫുട്ബോള്‍ ഹൃദയത്തോട് ചേര്‍ന്നുള്ള ഒരു കായിക വിനോദമാണെന്നും ബ്രാന്‍ഡ് അംബാസിഡറായി നിയമിതനായ ശേഷം സഞ്ജു സാംസണ് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവി ഒരു ആദരമാണ്. ഫുട്ബോളിന്റെ മഹത്വം ഈ നിലയിലേക്ക് തിരികെ കൊണ്ടുവരാന്‍ ക്ലബ്ബ് അതിന്റെ തുടക്കം മുതല്‍ വളരെയധികം ചെയ്തിട്ടുണ്ട്. ഈ പ്രക്രിയയില്‍, അവര്‍ രാജ്യത്തെ ഏറ്റവും വിശ്വസ്തരായ ഒരു ആരാധകവൃന്ദത്തെ രൂപപ്പെടുത്തുകയും പോഷിപ്പിക്കുകയും ചെയ്തു.
കലൂര്‍ സ്റ്റേഡിയത്തില്‍ ആരാധകരോടൊപ്പം ഒരു മത്സരം കാണാനും ടീമിനെ പിന്തുണയ്ക്കാനും എനിക്ക് കാത്തിരിക്കാനാവുന്നില്ല. സ്പോര്‍ട്സിന് എല്ലായ്പ്പോഴും അതിന്റെ പ്രേക്ഷകരില്‍ വലിയ സ്വാധീനമുണ്ട്, ഒപ്പം ഒരുമിച്ച് സ്പോര്‍ട്സ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിന് ക്ലബ്ബിന്റെ അംബാസഡര്‍ എന്ന നിലയിലുള്ള എന്റെ കര്‍ത്തവ്യം നിര്‍വഹിക്കാനാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു- സഞ്ജു കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 26ന് സീസണിലെ അവസാന മത്സരത്തില്‍ ക്ലബ് ഹൈദരാബാദ് എഫ്സിയെ നേരിടുമ്പോള്‍ ബ്രാന്‍ഡ് അംബാസഡറെന്ന നിലയില്‍ ആദ്യമായി സഞ്ജു സ്റ്റേഡിയത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.