സൂര്യ കുമാർ യാദവ്

 
Sports

'ഹാറ്റ്സ് ഓഫ്'; സഞ്ജുവിന് മുന്നിൽ തലകുനിച്ച് സൂര്യകുമാർ യാദവ്

ആലിംഗനത്തിലൂടെയാണ് കോച്ച് ഗൗതം ഗംഭീർ സഞ്ജുവിനെ അഭിനന്ദിച്ചത്.

നീതു ചന്ദ്രൻ

ടി20 ലോകകപ്പ് മാച്ചിൽ വിൻഡീസിനെതിരേ ഇടിവെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യക്ക് വിജയം സമ്മാനിച്ച സഞ്ജു സാംസണ് മുന്നിൽ തൊപ്പിയൂരി തലകുനിച്ച് വണങ്ങി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. 50 ബോളിൽ 97 റൺസ് അടിച്ചു കൂട്ടിയാണ് സഞ്ജു തിളങ്ങിയത്. കളി ജയിച്ചതിനു ശേഷം പിച്ചിൽ ഗ്രൗണ്ടിൽ നിന്ന് മടങ്ങിയെത്തിയ സഞ്ജുവിന് മുന്നിൽ സൂര്യകുമാർ യാദവ് തൊപ്പിയൂരി തല കുനിക്കുകയായിരുന്നു. ആലിംഗനത്തിലൂടെയാണ് കോച്ച് ഗൗതം ഗംഭീർ സഞ്ജുവിനെ അഭിനന്ദിച്ചത്. ഇരുവരും സഞ്ജുവിനെ അഭിനന്ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഈഡൻ ഗാർഡനിലെ ഏറ്റവും മനോഹരമായ കാഴ്ചയെന്നാണ് ആരാധകർ ഈ നിമിഷങ്ങളെ വിശേഷിപ്പിക്കുന്നത്. സഞ്ജു സാംസൺ ലോകനിലവാരത്തിലുള്ള കളിക്കാരനാണെന്നും ഇന്ത്യൻ ടീമിന് ആവശ്യമുള്ള സമയത്ത് സഞ്ജു എത്തിയെന്നും ഗംഭീർ പറഞ്ഞു.

വിരാട് കോഹ്ലിയുടെ റെക്കോഡ് തകർത്താണ് സഞ്ജു ഈഡൻ ഗാർഡൻസിൽ നിന്ന് മടങ്ങുന്നത്. ടി20 ലോകകപ്പിൽ ഏറ്റവും വലിയ റൺ ചേസ് സ്കോർ എന്ന റെക്കോഡ് ഇനി സഞ്ജുവിന്‍റെ പേരിലായിരിക്കും.

ലോകകപ്പ് മത്സരത്തിൽ ടീമിനു പുറത്തായ സഞ്ജു ആകസ്മികമായാണ് ടീമിലേക്ക് തിരിച്ചെത്തിയത്.

ഷാർജയിൽ രണ്ട് വയസുകാരൻ മരിച്ച സംഭവം: ഇന്ത്യൻ ദമ്പതികൾക്ക് ജാമ്യം

28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുകൾ ആരംഭിക്കും

കോതമംഗലത്ത് കാട്ടാന ഇറങ്ങി | Video

യുഎഇയിൽ ഹിജ്റ പുതുവർഷ അവധി പ്രഖ്യാപിച്ചു

കുട്ടികളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാൻ കതിര് പദ്ധതി