കാവ‍്യ മാരൻ, അബ്രാർ അഹമ്മദ്

 
Sports

പാക്കിസ്ഥാൻ താരത്തെ ടീമിലെടുത്തു; സൺറൈസേഴ്സിനും ഉടമയ്ക്കും വിമർശനം

സൈബർ ആക്രമണത്തെത്തുടർന്ന് സൺറൈസേഴ്സ് ലീഡ്സിന്‍റെ ഔദ‍്യോഗിക എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തു

Aswin AM

ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് ലീഗായ ദി ഹണ്ട്രഡ് താരലേലത്തിൽ പാക്കിസ്ഥാൻ താരം അബ്രാർ അഹമ്മദിനെ വിളിച്ചെടുത്തതിൽ ടീം ഉടമകളായ സൺ‌ ഗ്രൂപ്പിനും കാവ‍്യ മാരനും എതിരേ വിമർശനം ശക്തം. സൈബർ ആക്രമണത്തെത്തുടർന്ന് സൺറൈസേഴ്സ് ലീഡ്സിന്‍റെ ഔദ‍്യോഗിക എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തു.

2,55,000 ഡോളർ ഏകദേശം 2.34 കോടി ഇന്ത‍്യൻ രൂപ മുടക്കിയായിരുന്നു ടൂർണമെന്‍റിലേക്ക് താരത്തിനെ വിളിച്ചെടുത്തത്. ആദ‍്യമായിട്ടാണ് ഒരു പാക്കിസ്ഥാൻ താരത്തെ ഇന്ത‍്യൻ ഉടമസ്ഥതയിലുള്ള ടീം സ്വന്തമാക്കുന്നത്.

രാജ‍്യതാത്പര‍്യത്തിന് വിരുദ്ധമായിട്ടാണ് ടീം പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി BoycottSRH എന്ന ഹാഷ്ടാഗ് ഇപ്പോൾ ട്രെൻഡിങ്ങാണ്. ടീമിന്‍റെ അക്കൗണ്ട് സസ്പെൻഡ് ചെയ്തത് എന്തുകൊണ്ടാണെന്ന് എക്സ് അധികൃതർ ഇതുവരെ വ‍്യക്തമാക്കിയിട്ടില്ല.

"മുഖ്യമന്ത്രി ഭക്ഷണം കഴിക്കരുതെന്ന് അറിയില്ലായിരുന്നു"; വിരുന്ന് വിവാദത്തെ പരിഹസിച്ച് സതീശൻ

മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിൽ അതൃപ്തി; കർണാടകയിൽ കോൺഗ്രസ് എംഎൽഎ യശവന്തരായഗൗഡ പാട്ടീൽ രാജിവച്ചു

വയനാട് മണ്ണിടിച്ചിൽ ദുരന്തം; 49.25 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു

ലഡാക്കിൽ മേഘവിസ്ഫോടനം; രക്ഷാപ്രവർത്തനവുമായി സൈന്യം

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 38 ആക്കുന്ന ബിൽ ലോക്സഭ പാസാക്കി