വൈഭവ് സൂര്യവംശി
File photo
ബ്രിസ്ബെയ്ൻ: ടി20 ക്രിക്കറ്റിൽ മാത്രമല്ല, ടെസ്റ്റ് ക്രിക്കറ്റിലും അടിച്ചുപൊളിക്കാൻ തനിക്കറിയാമെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ കൗമാര വിസ്മയം വൈഭവ് സൂര്യവംശി. ഓസ്ട്രേലിയ അണ്ടർ-19 ടീമിനെതിരേ ഓസ്ട്രേലിയയിൽ വച്ച് ഇന്ത്യ അണ്ടർ-19 ടീമിനു വേണ്ടി 78 പന്തിലാണ് പതിനാലുകാരൻ സെഞ്ചുറി തികച്ചത്. ആകെ 86 പന്തിൽ ഒമ്പത് ഫോറും എട്ടു സിക്സും സഹിതം 113 റൺസെടുത്തു.
വൈഭവിനു പിന്നാലെ നാലാം നമ്പർ ബാറ്റർ വേദാന്ത് ത്രിവേദിയും (192 പന്തിൽ 140) സെഞ്ചുറി നേടി. ഇന്ത്യ അണ്ടർ-19 ടീം ആദ്യ ഇന്നിങ്സിൽ ഇതോടെ 428 റൺസെടുത്തു. ഓസ്ട്രേലിയൻ കൗമാരക്കാരുടെ ആദ്യ ഇന്നിങ്സ് 243 റൺസിൽ അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് നേടിയ പേസർ ദീപേഷ് ദേവേന്ദ്രനാണ് ഇന്ത്യൻ ബൗളർമാരിൽ മികവ് പുലർത്തിയത്.