മുഹമ്മദ് സിറാജ്, വീരേന്ദർ സെവാഗ്

 
Sports

ചാംപ‍്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്താത്തത് വേദനിപ്പിച്ചിരിക്കാം, സിറാജ് ഇന്ത‍്യൻ ടീമിൽ തിരിച്ചെത്തും: വീരേന്ദർ സെവാഗ്

ന‍്യൂ ബോളിൽ പന്ത് നന്നായി സ്വിങ് ചെയ്യിക്കാൻ സിറാജിനു കഴിഞ്ഞുവെന്നും സെവാഗ് പറഞ്ഞു

ന‍്യൂഡൽഹി: ഐപിഎല്ലിൽ ബുധനാഴ്ച നടന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു - ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച മുഹമ്മദ് സിറാജിനെ പ്രശംസിച്ച് മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ‍്യ മൂന്ന് ഓവറുകളിൽ നിന്നായി അദ്ദേഹം 12, 13 റൺസ് മാത്രമാണ് വിട്ടുകൊടുത്തതെന്നും. ന‍്യൂ ബോളിൽ പന്ത് നന്നായി സ്വിങ് ചെയ്യിക്കാൻ സിറാജിനു കഴിഞ്ഞുവെന്നും സെവാഗ് പറഞ്ഞു.

ആ സമയം ഒരു ഓവർ കൂടി നൽകിയിരുന്നുവെങ്കിൽ ഒരു വിക്കറ്റ് കൂടി സിറാജിനു വീഴ്ത്താൻ കഴിയുമായിരുന്നു.

ഇക്കഴിഞ്ഞ ഐസിസി ചാംപ‍്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്താത്ത് സിറാജിനെ വേദനിപ്പിച്ചിരിക്കാമെന്നും അദ്ദേഹത്തിന്‍റെ മുഖത്ത് ആ തീക്ഷണത പ്രകടമായിരുന്നുവെന്നും ഇന്ത‍്യൻ ടീമിൽ സിറാജ് തിരിച്ചെത്തുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും സെവാഗ് കൂട്ടിച്ചേർത്തു.

ആർസിബിക്കെതിരേ നാലു ഓവറിൽ നിന്നും 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്.

ആർസിബിയുടെ ഓപ്പണിങ് ബാറ്റർ ഫിൽ സോൾട്ട്, ദേവദത്ത് പടിക്കൽ, ലിയാം ലിവിങ്സ്റ്റൺ എന്നിവരെയായിരുന്നു താരം മടക്കിയത്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍