വിരാട് കോലി, രോഹിത് ശർമ, യോഗ്‌രാജ് സിങ്

 
Sports

രോ-കോ വിരമിക്കാൻ കാരണം ഭാര‍്യയും കുട്ടികളും; വിമർശനവുമായി യോഗ്‌രാജ് സിങ്

ഒരു താരത്തിന്‍റെ നിലവാരത്തെ പ്രായം ബാധിക്കില്ലെന്നും ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം ഉള്ളിടത്തോളം കാലം അയാൾക്ക് തുടരാമെന്നും യോഗ്‌രാജ് സിങ് പറഞ്ഞു

Aswin AM

ന‍്യൂഡൽഹി: സീനിയർ ഇന്ത‍്യൻ താരങ്ങളായ രോഹിത് ശർമയ്ക്കും വിരാട് കോലിക്കുമെതിരേ രൂക്ഷ വിമർശനവുമായി യുവരാജ് സിങ്ങിന്‍റെ പിതാവ് യോഗ്‌രാജ് സിങ്. ഭാര‍്യയും കുട്ടികളുമാണ് താരങ്ങൾ ഫ്രൊഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ കാരണമെന്നാണ് യോഗ്‌രാജ് സിങ് പറയുന്നത്.

'നിങ്ങളുടെ ഭാര‍്യമാർ, വീട്ടിലെ സ്ത്രീകൾ വിരമിക്കാനുള്ള സമയമായെന്നും കുടുംബത്തെയും കുട്ടികളെയും നോക്കേണ്ട സമയമായെന്നും നിങ്ങളോട് പറയുന്നു. അതിനാൽ ഒരു കായിക താരത്തിന്‍റെ ഇടയിൽ സ്ത്രീകൾ വരരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു'. യോഗ്‌രാജ് സിങ് പറഞ്ഞു.

കോലിയും രോഹിത് ശർമയും ചെറുപ്പമാണെന്നും അമ്പത് വയസ് പ്രായമായാലും ഒരു ഇരട്ട സെഞ്ചുറി അടിച്ചാൽ ആരെയും ടീമിൽ നിന്ന് പുറത്താക്കില്ലെന്ന് യോഗ്‌രാജ് സിങ് കൂട്ടിച്ചേർത്തു.

ഒരു താരത്തിന്‍റെ നിലവാരത്തെ പ്രായം ബാധിക്കില്ലെന്നും ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം ഉള്ളിടത്തോളം കാലം അയാൾക്ക് തുടരാമെന്നും യോഗ്‌രാജ് സിങ് പറഞ്ഞു. 40 വയസ് കഴിഞ്ഞാൽ പ്രായമായി എന്ന് കരുതുന്ന ആളുകളെ ഞാൻ ഇന്ത‍്യയിൽ കണ്ടിട്ടുണ്ട്.

30 വയസ് കഴിഞ്ഞാൽ സ്ത്രീകൾ‌ക്ക് ശാരീരികക്ഷമത നഷ്ടപ്പെടും. ഞാൻ ഡയറക്റ്ററായ എന്‍റെ ജിമ്മിൽ മുതിർന്ന പൗരന്മാരെ ആരോഗ‍്യകരമായ അവസ്ഥയിലേക്ക് കൊണ്ടുവരാൻ ഞാൻ തീരുമാനിച്ചു. കളിക്കുന്നതും പ്രായവും തമ്മിൽ എങ്ങനെ ബന്ധപ്പെടുത്തുമെന്നും അദ്ദേഹം ചോദിച്ചു.

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്