Jio 
Tech

ജിയോയ്ക്ക് 32.4 ലക്ഷം പുതിയ വരിക്കാർ

ആകെ വരിക്കാർ 44.57 കോടിയായി ഉയർന്നു

MV Desk

കൊച്ചി: ടെലികോം റെഗുലേറ്റർ ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്ററായ റിലയൻസ് ജിയോ ഓഗസ്റ്റിൽ 32.4 ലക്ഷം പുതിയ വരിക്കാരെ ചേർത്തു. ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 44.57 കോടിയായി.

കേരളത്തിൽ 1.06 ലക്ഷം പുതിയ ഉപയോക്താക്കളെ നേടിക്കൊണ്ട് ജിയോ വരിക്കാരുടെ എണ്ണം 104.59 ലക്ഷമായി ഉയർന്നു. ഓഗസ്റ്റിൽ രാജ്യത്തെ മൊത്തം ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം പ്രതിമാസം 0.96 ശതമാനം വളർച്ചയോടുകൂടി 87.6 കോടിയായി ഉയർന്നു. റിലയൻസ് ജിയോയ്ക്ക് 45.5 കോടി ബ്രോഡ്‌ബാൻഡ് വരിക്കാരുണ്ട്.

ഇന്ത്യയുടെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം ഓഗസ്റ്റ് വരെ 114.8 കോടിയായി വികസിച്ചു. നഗര, ഗ്രാമീണ വയർലെസ് സബ്‌സ്‌ക്രിപ്‌ഷന്‍റെ പ്രതിമാസ വളർച്ചാ നിരക്ക് യഥാക്രമം 0.13 ശതമാനവും 0.26 ശതമാനവുമാണ്.

0.56 ശതമാനം വളർച്ചയുടെ പിൻബലത്തിൽ ഓഗസ്റ്റ് അവസാനത്തോടെ വയർലൈൻ വരിക്കാരുടെ എണ്ണം 3 കോടിയായി ഉയർന്നു.ഓഗസ്റ്റിൽ ജിയോ 1.78 ലക്ഷം വയർലൈൻ വരിക്കാരെ ചേർത്തു.

'ഞങ്ങൾക്കും കുടുംബം നോക്കണം...'; ഇന്ത്യൻ താരങ്ങൾ ഇനി വഴിയാധാരം

മോഡലിങ്ങിന്‍റെ പേരിൽ പെൺവാണിഭവും മനുഷ‍്യക്കടത്തും; അന്വേഷണത്തിന് പ്രത‍്യേക സംഘം, പ്രധാന പ്രതി പിടിയിൽ

വ്യാഴാഴ്ച വരെ മഴ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': എസ്പി ഷൗക്കത്തലി അന്വേഷിക്കും

റസ്റ്ററന്‍റുകളെ ഒരു കുടക്കീഴിലാക്കുന്നതു പരിഗണിക്കും: കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ