Motorola Moto G34 5G 
Tech

മോട്ടറോള മോട്ടോ ജി34 5ജി വിപണിയിലെത്തുന്നു, ലോഞ്ച് ഓഫർ സഹിതം

ലോഞ്ച് ഓഫറിന്‍റെ ഭാഗമായി ഉപയോക്താക്കൾക്ക് എക്‌സ്‌ചേഞ്ചിൽ 1,000 രൂപ കിഴിവ് ലഭിക്കും

കൊച്ചി: സ്മാർട്ട്‌ഫോൺ ബ്രാൻഡായ മോട്ടറോള, മോട്ടോ ജി34 5ജി ഈ മാസം 17 മുതൽ വിപണിയിൽ ലഭ്യമാകും. സെഗ്‌മെന്‍റിലെ ഏറ്റവും വേഗമേറിയ 5ജി പ്രകടനത്തോടെ സ്‌നാപ്ഡ്രാഗൺ 695 5ജി മൊബൈൽ പ്ലാറ്റ്‌ഫോമിനൊപ്പമാണ് മോട്ടോ ജി34 5ജി വരുന്നത്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14, 50 എംപി ക്യാമറ സിസ്റ്റം, ഡോൾബി അറ്റ്‌മോസ് സ്റ്റീരിയോ സ്പീക്കറുകൾ, 120 ഹെർട്സ് 6.5'' ഡിസ്‌പ്ലേ തുടങ്ങി വിവിധ ഫീച്ചറുകളുണ്ട്.

ഓഷൻ ഗ്രീൻ നിറത്തിലുള്ള സൂപ്പർ-പ്രീമിയം വീഗൻ ലെതർ ഫിനിഷ് കൂടാതെ ഐസ് ബ്ലൂ, ചാർക്കോൾ ബ്ലാക്ക് നിറങ്ങളിലും ലഭ്യമായ ഈ സ്മാർട്ട്ഫോണിന്‍റെ പ്രാരംഭ വില 9,999 രൂപയാണ്. 4ജിബി + 128ജിബി, 8ജിബി + 128ജിബി എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിൽ യഥാക്രമം 10,999 രൂപയ്ക്കും 11,999 രൂപയ്ക്കും ലഭിക്കും.

ലോഞ്ച് ഓഫറിന്‍റെ ഭാഗമായി ഉപയോക്താക്കൾക്ക് എക്‌സ്‌ചേഞ്ചിൽ 1,000 രൂപ കിഴിവ് ലഭിക്കും. ഫ്ലിപ്കാർട്ടിൽ പ്രീ-ഓർഡർ സൗകര്യവം ലഭ്യമാക്കിയിരുന്നു. മോട്ടോ ജി34 5G ഫ്ലിപ്കാർട്ട്, മോട്ടറോള.ഇൻ എന്നിവയിലും ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകളിലും ജനുവരി 17 ഉച്ചയ്ക്ക് 12 മുതൽ വിൽപ്പനയ്‌ക്കെത്തും.

സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ; കായികമേള തിരുവനന്തപുരത്ത്

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കോട്ടയം മെഡിക്കൽ കോളെജ് ഹോസ്റ്റൽ കെട്ടിടം അതീവ അപകാടവസ്ഥയിൽ

''ബാൽ താക്കറെയ്ക്കു സാധിക്കാത്തത് ഫഡ്നാവിസിനു സാധിച്ചു'', ഉദ്ധവുമായി ഒരുമിച്ചതിനെക്കുറിച്ച് രാജ് താക്കറെ

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി