Tech

ഛിന്നഗ്രഹത്തിൽ നിന്ന് ശേഖരിച്ച സാംപിൾ നാസ ഭൂമിയിലെത്തിച്ചു | Video

വാഷിങ്ടൺ: ഛിന്നഗ്രഹത്തിൽ നിന്ന് സാംപിൾ ശേഖരിക്കുന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കി ചരിത്രം കുറിച്ച് നാസ. ഏഴു വർഷം നീണ്ടു നിന്ന ദൗത്യമാണ് വിജയകരമായി പര്യവസാനിച്ചിരിക്കുന്നത്.

ബെന്നു എന്ന ഛിന്നഗ്രഹത്തിൽ നിന്ന് ശേഖരിച്ച സാംപിളുകൾ നാസയുടെ ഒസിരിസ് - റെക്സ് എന്ന ബഹിരാകാശ പേടകമാണ് ഭൂമിയിലേക്ക് എത്തിച്ചത്. ഭൂമിയിൽ നിന്ന് 63000 മൈൽ മുകളിൽ നിന്ന് പാരച്യൂട്ട് വഴി ഉത്താ മരുഭൂമിയിൽ പതിക്കുന്ന വിധത്തിലാണ് സാംപിളിന്‍റെ ലാൻഡിങ് ക്രമീകരിച്ചിരുന്നത്. കാർബൺ സമൃദ്ധമായുള്ള ഛിന്നഗ്രഹത്തിൽ നിന്ന് ഒരു കപ്പ് സാംപിളുകളാണ് ശേഖരിച്ചിരിക്കുന്നത്.

സൗരയൂഥത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ സാംപിളുകൾ ഉപയോഗിച്ചുള്ള പഠനത്തിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. 2016ലാണ് അറ്റ്ലസ് വി റോക്കറ്റിൽ ഒസിരിസ്- റെക്സ് പേടകം വിക്ഷേപിച്ചത്. 2020 ൽ പേടകം ഛിന്നഗ്രഹത്തിൽ പ്രവേശിച്ചു.

ഫെഡറേഷൻ കപ്പിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

ന്യൂസ് ക്ലിക്ക് കേസ്: പുരകായസ്തയുടെ അറസ്റ്റ് അസാധുവാക്കി

അഭയ കൊലക്കേസിലെ പ്രതി ഫാ.തോമസ് കോട്ടൂരിന്‍റെ പെൻഷൻ പിൻവലിച്ചു

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതാ വ്ളോഗറെ അപമാനിച്ച പ്രതി പിടിയില്‍

കള്ളപ്പണം വെളുപ്പിക്കൽ: ഝാർഖണ്ഡ് മന്ത്രി അറസ്റ്റിൽ