മരം പിഴുതു മാറ്റുന്ന യന്ത്രം, മണ്ണ് മാന്തി യന്ത്രത്തിൽ ബന്ധിപ്പിച്ചിരിക്കുന്നു. 
Tech

മരം പിഴുതു മാറ്റി നടുന്ന യന്ത്രം വികസിപ്പിച്ച് അധ്യാപകൻ

മണ്ണുമാന്തി യന്ത്രവുമായി ബന്ധിപ്പിച്ചാണു പ്രവർത്തനം. 12 സെന്‍റിമീറ്റർ വരെ തടിയുടെ വ്യാസമുള്ള മരങ്ങൾ പിഴുതുമാറ്റി നടാം

കോതമംഗലം: മരം പിഴുതുമാറ്റി മറ്റൊരിടത്തു നടുന്ന ട്രീ സ്പെയ്‌ഡ് യന്ത്രം സ്വന്തമായി നിർമിച്ചിരിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് അധ്യാപകൻ. കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അസോഷ്യേറ്റ് പ്രൊഫസറും ചെങ്കര സ്വദേശിയുമായ പ്രകാശ് എം. കല്ലാനിക്കൽ രണ്ട് വർഷം കൊണ്ടാണു ട്രീ സ്പെയ്ഡ് - ട്രീ ട്രാൻസ്പ്ലാന്‍റിങ് മെഷീൻ നിർമിച്ചത്.

കാർഷിക, പരിസ്ഥിതി മേഖലകളിൽ കുതിപ്പിനു കാരണമാകാവുന്ന യന്ത്രം പ്രകാശ് സ്വന്തം കൃഷിയിടത്തിൽ പരീക്ഷിച്ചു വിജയിച്ചു.

പ്രകാശ് എം. കല്ലാനിക്കൽ

മണ്ണുമാന്തി യന്ത്രവുമായി ബന്ധിപ്പിച്ചാണു പ്രവർത്തനം. 12 സെന്‍റിമീറ്റർ വരെ തടിയുടെ വ്യാസമുള്ള മരങ്ങൾ പിഴുതുമാറ്റി നടാം. വേരോ, മണ്ണോ ഇളകാതെയാണു മര ത്തിന്‍റെ സ്ഥാന ചലനം നടത്തുന്നത്.

കെട്ടിടങ്ങളും റോഡുകളും മറ്റും നിർമിക്കുമ്പോഴും കൃഷിയിടങ്ങളിലെ മരം വെട്ടിമാറ്റുന്നതിനു പകരവും പിഴുതുമാറ്റി സൗകര്യപ്രദമായ മറ്റൊരിടത്തു നട്ടു പരിസ്ഥിതി സംരക്ഷിക്കാൻ യന്ത്രം ഉപയോഗിക്കാം.

ചെലവു കുറച്ച് ലാഭം വർധിപ്പിക്കാം എന്നതാണ് യന്ത്രം കൊണ്ടുള്ള മറ്റൊരു നേട്ടം. നിലവിൽ ചില വിദേശ രാജ്യങ്ങളിൽ മാത്രം ലഭ്യമായ ഈ യന്ത്രം ചെലവു കുറച്ച് സെമി ഓട്ടമാറ്റിക് ആയാണു പ്രൊഫ. പ്രകാശ് നിർമിച്ചിരിക്കുന്നത്.

''എത്ര ദിവസമായി നമ്പർ ചോദിക്കുന്നു, താൻ പൊളിയാണ്'', രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ചാറ്റ് പുറത്ത്

''വ‍്യാജൻ എന്ന പേര് മാറി കോഴിയായി, കേരളത്തിന് അപമാനം'': ഇ.എൻ. സുരേഷ് ബാബു

രാഹുൽ പുറത്തേക്ക്; നടപടിയുമായി ദേശീയ നേതൃത്വം

സ്വര്‍ണത്തിന് വീണ്ടും വില കൂടി

“ദുർബലനായ രാഷ്ട്രീയക്കാരൻ”: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്കെതിരേ നെതന്യാഹു