101 രൂപയ്ക്ക് 5 ജിബി ഡേറ്റയും 3 മാസം ജിയോ ഹോട്സ്റ്റാറും; അടിപൊളി പ്ലാനുമായി 'വി'

 
Tech

101 രൂപയ്ക്ക് 5 ജിബി ഡേറ്റയും 3 മാസം ജിയോ ഹോട്സ്റ്റാറും; അടിപൊളി പ്ലാനുമായി 'വി'

399 രൂപയ്ക്ക് റീ ചാർജ് ചെയ്താൽ 28 ദിവസം അൺലിമിറ്റഡ് കോളുകളും രാത്രി 12 മുതൽ ഉച്ചക്ക് 12 വരെ അൺലിമിറ്റഡ് ഡേറ്റയും ലഭിക്കും.

കൊച്ചി: വെറും 101 രൂപയുടെ കിടിലൻ പാക്കേജുമായി "വി'. 101 രൂപയ്ക്ക് റീ ചാർജ് ചെയ്താൽ 5 ജിബി ജേറ്റയും 3 മാസത്തേക്ക് ജിയോ ഹോട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനുമാണ് ലഭിക്കുക. ഇതു കൂടാതെ മികച്ച ഡേറ്റ ഉറപ്പു തരുന്ന മറ്റു പ്ലാനുകളും പുറത്തു വിട്ടിട്ടുണ്ട്.

399 രൂപയ്ക്ക് റീ ചാർജ് ചെയ്താൽ 28 ദിവസം അൺലിമിറ്റഡ് കോളുകളും രാത്രി 12 മുതൽ ഉച്ചക്ക് 12 വരെ അൺലിമിറ്റഡ് ഡേറ്റയും കൂടാതെ ദിവസേന 2 ജിബി അധിക ഡേറ്റയും ജിയോ ഹോട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും ലഭിക്കും. 239 രൂപയുടെ പ്ലാൻ പ്രകാരം 28 ദിവസം അൺലിമിറ്റഡ് കോളുകളും 2 ജിബി ഡേറ്റയും ജിയോ ഹോട്സ്റ്റാർ മൊബൈൽ സബസ്ക്രിപ്ഷനും ലഭിക്കും. വി ആപ്പ് , വി യുടെസൈറ്റ് www.MyVi.in എന്നിവ വഴി റീ ചാർജ് ചെയ്യാം.

ജിയോ ഹോട്സ്റ്റാറിലൂടെയാണ് ഐപിഎല്ലിന്‍റെ പുതിയ സീസൺ സ്ട്രീം ചെയ്യുന്നത്. അതു കൊണ്ട് തന്നെ സ്പോർട്സ് പ്രേമികൾക്ക് ആശ്വാസമാകുകയാണ് ജിയോഹോട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഡേറ്റയും ഒരുമിക്കുന്ന പ്ലാൻ

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരുടെ വോട്ട് ചേർത്തു: ബിജെപി നേതാവ്

"തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് വിട്ടയയ്ക്കണം, ഭക്ഷണം കൊടുക്കരുത്"; വിധിയിൽ മാറ്റം വരുത്തി സുപ്രീം കോടതി

പാർലമെന്‍റിൽ സുരക്ഷാ വീഴ്ച; മതിൽ ചാടിക്കടന്നയാൾ കസ്റ്റഡിയിൽ

''പരാതിക്കാരിക്ക് അർധ വസ്ത്രം''; മാങ്കൂട്ടത്തിലിനെ 'സ്നേഹിച്ച് കൊല്ലാൻ' ശ്രീകണ്ഠൻ

കോട്ടയം സിഎംഎസ് കോളെജിൽ 37 വർഷങ്ങൾക്ക് ശേഷം നീലക്കൊടി പാറിച്ച് കെഎസ്‌യു; 15ൽ 14 സീറ്റും സ്വന്തമാക്കി