woman had kept ₹ 18 lakh in cash in her bank locker 
Trending

ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ ചിതൽ തിന്നു...!!

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശം അനുസരിച്ച് ബാങ്ക് ലോക്കറുകളിൽ പണം സൂക്ഷിക്കുന്നത് നിരോധിച്ചിരുന്നു

ലഖ്നൗ: ഉത്തർപ്രദേശിലെ ഒരു ബാങ്കിന്‍റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ ചിതൽ നിന്ന് നശിച്ചതായി റിപ്പോർട്ട്. ബാങ്ക് ഓഫ് ബറോഡയുടെ ആഷിയാന ശാഖയിലാണ് സംഭവം. മൊറാദാബാദ് സ്വദേശിനിയായ യുവതി കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ തന്‍റെ മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയ പണം ബാങ്ക് ലോക്കറിൽ സൂക്ഷിക്കാന്‍ ഏൽപ്പിച്ചിരുന്നു.

അടുത്തിടെ ബാങ്ക് ജീവനക്കാർ ഇവരെ ബന്ധപ്പെടുകയും ലോക്കർ എഗ്രിമെന്‍റ് പുതുക്കുന്നതിനായി ബ്രാഞ്ചിലേക്ക് വരണമെന്നും പറഞ്ഞു. ബാങ്കില്‍ വന്നതിനു പിന്നാലെ ലോക്കര്‍ തുറന്ന് നോക്കിയപ്പോഴാണ് ഹൃദയം തകർക്കുന്ന കാഴ്ച കണ്ടത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപയുടെ നോട്ടുകൾ മുഴുവനും ചിതല്‍ തിന്ന് വെറും പൊടിയായി കണ്ടെത്തി. സംഭവത്തിൽ ബാങ്ക് അധികൃതരും ഞെട്ടി.

വിഷയം വലിയ വിവാദം സൃഷ്ടിച്ചതോടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തിന്‍റെ റിപ്പോര്‍ട്ട് അയച്ചതായി ബാങ്ക് ജീവനക്കാര്‍ വ്യക്തമാക്കി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടുവന്ന ഏറ്റവും പുതിയ നിയമ പ്രകാരം ബാങ്ക് ലോക്കറുകളിൽ പണം സൂക്ഷിക്കുന്നത് നിരോധിച്ചിരുന്നു. മൂല്യമേറിയ ആഭരണങ്ങൾ, രേഖകൾ പോലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നതുള്ള നിയമത്തിന്‍റെ പിന്തുണയുണ്ടാവുക എന്നും പണമോ കറന്‍സിയോ സൂക്ഷിക്കാന്‍ വേണ്ടിയല്ല ലോക്കര്‍ ഉപയോഗിക്കേണ്ടതെന്നും ബാങ്ക് ഓഫ് ബറോഡ ലോക്കര്‍ കരാറില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ മറുപടി നൽകി.

എന്നാല്‍, ഇത്തരത്തില്‍ ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തുക്കള്‍ മോഷണം പോയാല്‍ ബാങ്കിന് ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും അവർ വ്യക്തമാക്കി. ബാങ്ക് ലോക്കറുകളില്‍ പണം സൂക്ഷിക്കുന്നത് ഈ നിയമപ്രകാരം റിസര്‍വ് ബാങ്ക് നിരോധിച്ചിട്ടുള്ളതിനാല്‍ സ്ത്രീയ്ക്ക് നഷ്ടപരിഹാരം ലഭിക്കുമോ ഇല്ലയോ എന്നാണ് ഇനി അറിയേണ്ടത്.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു