പഞ്ചിന് പുതിയ ഗേൾഫ്രണ്ട്; വിഡിയോ വൈറൽ|Video

 
Trending

പഞ്ചിന് പുതിയ ഗേൾഫ്രണ്ട്; വിഡിയോ വൈറൽ | Video

പഞ്ചിനരികിൽ അവനു പ്രിയപ്പെട്ട ഓറഞ്ച് നിറത്തിലുള്ള ഒറാങ് ഉട്ടാൻ പാവയുമുണ്ട്.

പ്പാനിലെ മൃഗശാലയിൽ ഒരു ഒറാങ് ഉട്ടാൻ പാവയെ ചേർത്തു പിടിച്ചു ജീവിച്ചിരുന്ന പഞ്ച് എന്ന കുട്ടിക്കുരങ്ങൻ ലോകത്തെല്ലാവരുടെയും പ്രിയപ്പെട്ടവനാണ്. ഇപ്പോഴിതാ പഞ്ചിന്‍റെ ഏകാന്തതയ്ക്ക് അവസാനമായിരിക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് മൃഗശാല അധികൃതർ.

മോമോ ചാൻ എന്ന പെൺകുരങ്ങാണ് പഞ്ചിനോട് കൂട്ടു കൂടിയിരിക്കുന്നത്. ഇരുവരും ഒന്നിച്ച് കളിക്കുന്നതും ഭക്ഷണം കഴിക്കുന്നതു ഉമ്മ വയ്ക്കുന്നതുമായ വിഡിയോകൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. പഞ്ചിനരികിൽ അവനു പ്രിയപ്പെട്ട ഓറഞ്ച് നിറത്തിലുള്ള ഒറാങ് ഉട്ടാൻ പാവയുമുണ്ട്.

ജപ്പാനിലെ ഇച്ചിക്കാവ മൃഗശാലയിൽ പഞ്ചിനെ കാണാൻ മാത്രമായി നിരവധി പേരാണ് എത്തുന്നത്. ജനിച്ചയുടനെ തന്നെ പഞ്ചിനെ അമ്മ ഉപേക്ഷിച്ചിരുന്നു. അതിനു ശേഷം കൂട്ടത്തിലുള്ള കുരങ്ങന്മാരും പഞ്ചിനെ ഉപദ്രവിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. പഞ്ച് ഒറ്റയ്ക്കായതോടെ മൃ‌ഗശാല അധികൃതർ ആണ് മൃദുലമായ ഒറാങ് ഉട്ടാൻ പാവയെ നൽകിയത്.

പിന്നീട് പഞ്ച് ഉണ്ണുന്നതും ഉറങ്ങുന്നതും പാവയ്ക്കൊപ്പമായി. മറ്റു കുരങ്ങുകൾ ഉപദ്രവിക്കാൻ ശ്രമിക്കുമ്പോൾ ഓടിച്ചെന്ന് പാവയുടെ പിന്നിൽ ഒളിക്കുന്നതും പാവയുടെ നെഞ്ചിൽ തലവച്ച് കിടന്നുറങ്ങുന്നതുമായ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിനു പിന്നാലെയാണ് പഞ്ച് ഇന്‍റർനെറ്റിലെ താരമായി മാറിയത്.

വി.ഡി. സതീശൻ മന്ത്രിസഭ: പി.കെ. കുഞ്ഞാലിക്കുട്ടി അടക്കം മുസ്‌ലിം ലീഗിന് 5 മന്ത്രിമാർ

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ പോളിറ്റ് ബ്യൂറോയിലും എതിർപ്പുണ്ടായിരുന്നു; വെളിപ്പെടുത്തി അംഗങ്ങൾ

സോനയുടേത് ആസൂത്രിത കൊലപാതകം? കാറിന്‍റെ വയറിങ്ങിനോ ഇന്ധനടാങ്കിനോ തകരാറില്ല; ദുരൂഹത ആരോപിച്ച് കുടുംബം

മെട്രോ ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിച്ച് വയോധികൻ, ചോദ്യം ചെയ്ത് യുവതി; വിഡിയോ വൈറൽ

'കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയേക്കാം, ലീഗ് വർഗീയ കക്ഷിയല്ലെന്ന് ജി. സുധാകരൻ