ബോസ്റ്റൺ: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ യുഎസ് യാത്രയ്ക്കിടെ റോഡരികിൽ കാർ നിർത്തി നിസ്കരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.
ബോസ്റ്റണിലൂടെ യാത്ര ചെയ്യുന്ന സമയത്താണ് കാർ നിർത്തി ഫുട്പാത്തിൽ നിസ്കാരപ്പായ വിരിച്ച് നിസ്കാരത്തിനു തയാറെടുക്കുന്നത്.
ഹാർവാഡ് ബിസിനസ് സ്കൂളിന്‍റെ എക്സിക്യൂട്ടിവ് എജ്യുക്കേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാനാണ് റിസ്‌വാൻ എത്തിയത്. പാക് ക്യാപ്റ്റന്‍ ബാബർ അസം, ഫുട്ബോൾ താരങ്ങളായ കക്ക, ജെറാർഡ് പിക്കെ തുടങ്ങിയ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തിരുന്നു.