'ചിക്കനും മീനും ഒഴിവാക്കാതെ 30 ദിവസം കൊണ്ട് 15 കിലോ ഭാരം കുറയ്ക്കാം'; കിടിലൻ പ്ലാനുമായി ഡയറ്റ് കോച്ച്

2024 പൂർത്തിയാകും മുൻപേ അമിതഭാരം കുറക്കണമെന്ന് ആഗ്രഹമുള്ളവർക്ക് പരീക്ഷിക്കാവുന്നതാണ്
Lose 10-15 kg easily with the 30-Day Weight Loss Meal Plan
'ചിക്കനും മീനും ഒഴിവാക്കാതെ 30 ദിവസം കൊണ്ട് 15 കിലോ ഭാരം കുറയ്ക്കാം'; കിടിലൻ പ്ലാനുമായി ഡയറ്റ് കോച്ച്
Updated on

അമിത ഭാരം കുറയ്ക്കാൻ മാർഗമെന്താണെന്നറിയാതെ വിഷമിക്കുകയാണോ.. എങ്കിൽ ഇതാ ഒരുഗ്രൻ ഡയറ്റ് പ്ലാൻ. വെറും 30 ദിവസങ്ങൾ കൊണ്ട് 15 കിലോഗ്രാം വരെ ഭാരം കുറയ്ക്കാവുന്ന പ്ലാനാണ് ഡയറ്റ് കോച്ച് തുളതി നിതിൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുന്നത്. എളുപ്പത്തിൽ ലഭ്യമാകുന്ന വസ്തുക്കൾ കൊണ്ടുണ്ടാക്കാവുന്ന ഭക്ഷണ മെനു ആയതിനാൽ ആർക്കും എളുപ്പത്തിൽ പരീക്ഷിക്കാനും സാധിക്കും.

ഗോതമ്പും, ചുവന്ന അരിയും, ചിക്കനും മീനും മുട്ടയും പനീറുമൊന്നും പൂർണമായും ഒഴിവാക്കേണ്ടതുമില്ല. 2024 പൂർത്തിയാകും മുൻപേ അമിതഭാരം കുറക്കണമെന്ന് ആഗ്രഹമുള്ളവർക്ക് പരീക്ഷിക്കാവുന്നതാണെന്നും തുളസി പറയുന്നു.

തിങ്കൾ

ബ്രേക്ഫാസ്റ്റ് (10 AM):2 കഷ്ണം ബ്രൗൺ ബ്രഡും പുഴുങ്ങിയ രണ്ട് മുട്ടയും

ലഞ്ച് (1-2pm): ഒരു ചപ്പാത്തി, ഗ്രീൻപീസ് കറി, സാലഡ്, തൈര്( ഒരു ബൗൾ)

സന്ധ്യക്ക്(5 Pm):സ്വീറ്റ് കോൺ ചാട്ട്

ഡിന്നർ(7-8 PM): ഗ്രീൽഡ് ചിക്കൻ ബ്രെസ്റ്റ് (150 ഗ്രാം), സ്റ്റിർ ഫ്രൈ ചെയ്ത പച്ചക്കറികൾ (ഒരു ബൗൾ)

ചൊവ്വ

ബ്രേക്ഫാസ്റ്റ് (10 AM):2 റാഗി ദോശ, അര ബൗൾ സാമ്പാർ

ലഞ്ച് (1-2pm):ബ്രൗൺ റൈസും മീൻ കറിയും (150 ഗ്രാം), പുഴുങ്ങിയ പച്ചക്കറികൾ, തൈര്

സന്ധ്യക്ക്(5 Pm): 2 ഈന്തപ്പഴം, 5 ബദാം

ഡിന്നർ(7-8 PM): ഒരു ചപ്പാത്തി ചെമ്മീൻ കറി(150 ഗ്രാം), എണ്ണയിലോ നെയ്യിലോ വഴറ്റിയ പച്ചക്കറികൾ

ബുധൻ

ബ്രേക്ഫാസ്റ്റ് (10 AM):2 മുട്ട കൊണ്ടുള്ള ഓംലെറ്റും വഴറ്റിയ പച്ചക്കറിയും

ലഞ്ച് (1-2pm):ഒരു ചപ്പാത്തി, ചന കറി, സാലഡ്, ബട്ടർമിൽക്ക്

സന്ധ്യക്ക്(5 Pm): റോസ്റ്റഡ് മഖാന

ഡിന്നർ(7-8 PM): മൂങ്ക്ദാൽ കിച്ചടിയും ഒരു ബൗൾ സാലഡും

വ്യാഴം

ബ്രേക്ഫാസ്റ്റ് (10 AM):ഒരു ബൗൾ ഓട്സും നുറുക്കിയ പഴങ്ങളും

ലഞ്ച് (1-2pm): ചോറ്(3/4 ബൗൾ), മീൻ കറി, തോരൻ, സാലഡ്

സന്ധ്യക്ക്(5 Pm): ഗ്രീൽഡ് പനീർ (100 ഗ്രാം)

ഡിന്നർ(7-8 PM): ഒരു ഓംലെറ്റും വേവിച്ച പച്ചക്കറികളും

വെള്ളി

ബ്രേക്ഫാസ്റ്റ് (10 AM): 2 അരി ഇഡലി, 1/2 ബൗൾ സാമ്പാർ

ലഞ്ച് (1-2pm): ഒരു ചപ്പാത്തി, ചിക്കൻ കറി(150 ഗ്രാം) സാലഡ് (അര ബൗൾ)

സന്ധ്യക്ക് (5 Pm): പീനട്ട് ചാട്ട്

ഡിന്നർ(7-8 PM): ഒരു ബൗൾ ചിക്കൻ സൂപ്പ്, സ്റ്റീമ്ഡ് ബ്രൊക്കോളി

ശനി

ബ്രേക്ഫാസ്റ്റ് (10 AM):2 ബേസൻ ചില്ല, ചട്നി

ലഞ്ച് (1-2pm): ചിക്കൻ കറി(150 ഗ്രാം) ബ്രൗൺ റൈസ്, സാലഡ്

സന്ധ്യക്ക്(5 Pm): റോസ്റ്റഡ് ചന

ഡിന്നർ(7-8 PM): ഒരു ചപ്പാത്തി എന്തെങ്കിലും പച്ചക്കറി കൊണ്ടുള്ള കറി, ഗ്രിൽഡ് ഫിഷ് (150 ഗ്രാം)

ഞായർ

ബ്രേക്ഫാസ്റ്റ് (10 AM): ചിക്കൻ വെജീ സാൻഡിവിച്ച്

ലഞ്ച് (1-2pm): ചിക്കൻ ബിരിയാണി(1/2 ബൗൾ‌) വെജിറ്റബിൾ സാലഡ്

സന്ധ്യക്ക്(5 Pm): ഒരു കപ്പ് പാൽചായ അല്ലെങ്കിൽ കാപ്പി

ഡിന്നർ(7-8 PM): ഗ്രിൽ‌ഡ് പനീർ ടോഫു സോറ്റീഡ് പച്ചക്കറികൾ

രാവിലത്തെ ഡ്രിങ്ക്സ് (7-8 am)

തേൻ ചേർത്ത നാരാങ്ങാ ജ്യൂസ്-1 ഗ്ലാസ്

ചൂടാക്കിയ ജീരകം വെള്ളം- 1 ഗ്ലാസ്

ആപ്പിൾ സിഡർ വിനാഗിരി ചേർത്ത ചൂടുവെള്ളം-1 ഗ്ലാസ്

നെല്ലിക്കാ ജ്യൂസ്-1 ഗ്ലാസ്

പച്ചക്കറികൾ കൊണ്ടുള്ള ജ്യൂസ്-1 ഗ്ലാസ്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com