മൂന്നു ലക്ഷത്തിലധികം കാറുകൾ തിരിച്ചു വിളിച്ച് ബിഎംഡബ്ല്യു; ഇതാണ് കാരണം!!

 

BMW-file image

Auto

മൂന്നു ലക്ഷത്തിലധികം കാറുകൾ തിരിച്ചു വിളിച്ച് ബിഎംഡബ്ല്യു; ഇതാണ് കാരണം!!

ജനപ്രിയ മോഡലുകൾ ഉൾപ്പെടെ 2015 നും 2021 നും ഇടയിൽ നിർമിച്ച 3,31,000 വാഹനങ്ങളാണ് തിരിച്ചു വിളിക്കുന്നത്

Namitha Mohanan

കഴിഞ്ഞ ദിവസമാണ് ജർമൻ ഓട്ടോ ഭീമന്മാരായ ബിഎംഡബ്യു വിവിധ രാജ്യങ്ങളിൽ നിന്നായി മൂന്നു ലക്ഷത്തിലധികം കാറുകൾ തിരിച്ചു വിളിക്കുന്നതായി പ്രഖ്യാപിച്ചത്. ജനപ്രിയ മോഡലുകൾ ഉൾപ്പെടെ 2015 നും 2021 നും ഇടയിൽ നിർമിച്ച 3,31,000 വാഹനങ്ങളാണ് തിരിച്ചു വിളിക്കുന്നത്.

കാരണം ഇതാണ്!

വാഹനങ്ങളുടെ സ്റ്റാർട്ടർ മോട്ടോറിലെ തകരാർ മൂലം തീപിടുത്ത സാധ്യത വാർധിപ്പിക്കുന്നുവെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. തകരാർ ബാധിച്ച വാഹനങ്ങളിലെ സ്റ്റാർട്ടർ മോട്ടോറിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. അതുവഴി ഷോർട്ട് സർക്യൂട്ട് സംഭവിച്ച് വാഹനത്തിന് തീപിടിക്കാം എന്ന് കമ്പനി പറയുന്നു.

വിശദാംശങ്ങൾ

BMW Z4, BMW330i, BMW X3, BMW X4, 2020-2022 BMW 530i, BMW 430i, BMW 230i, ടൊയോട്ട സുപ്ര എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടൊയോട്ട സുപ്ര ബിഎംഡബ്യു ആണ് നിർമിച്ചത്. അമെരിക്കയിൽ നിന്നും 1.90 ലക്ഷത്തോളം വാഹനങ്ങളും ജർമനിയിൽ നിന്ന് 1.36 ലക്ഷം വാഹനങ്ങളും മറ്റ് രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് കാറുകളുമാണ് തിരിച്ചു വിളിക്കുന്നത്.‌

നടപടികൾ

ഒക്‌റ്റോബർ 14 ന് ഉപയോക്താക്കൾക്ക് കമ്പനി ആദ്യ നിർദേശം നൽകുമെന്നാണ് വിവരം. സൗജന്യമായി അറ്റകുറ്റപ്പണികൾ നടത്തും. സ്റ്റാർട്ടർ മോട്ടോർ, ബാറ്ററി എന്നിവ ആവശ്യമെങ്കിൽ മാറ്റിസ്ഥാപിക്കും. എന്നിരുന്നാലും പാട്സുകളുടെ ക്ഷാമം മൂലം തിരിച്ചു വിളിക്കൽ നടപടികൾ കമ്പനി ഘട്ടം ഘട്ടമായി നടപ്പാക്കും.

ഇത് ആദ്യമായല്ല ബിഎംഡബ്യു വാഹനങ്ങൾ തിരിച്ചു വിളിക്കുന്നത്. ബ്രേക്കിങ് സിസ്റ്റത്തിലെ തകരാർ കാരണം ബിഎംഡബ്ല്യു 15 ലക്ഷം (1.5 ദശലക്ഷം) കാറുകൾ മുൻപ് തിരിച്ചുവിളിച്ചിരുന്നു.

പാക്കിസ്ഥാനിലെ അർധസൈനിക സേന ആസ്ഥാനത്തിന് സമീപം സ്ഫോടനം; 13 മരണം | Video

വീണ്ടും 'ജാനകി': ഹിന്ദി ചിത്രത്തിന്‍റെ പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡിന് ഹൈക്കോടതിയുടെ നോട്ടീസ്

കരൂർ ദുരന്തം: എന്തോ ചീഞ്ഞു നാറുന്നുണ്ടെന്ന് ഹേമമാലിനി

ഉർവശി റൗട്ടേല ഇഡിക്കു മുന്നിൽ ഹാജരായി; ക്രിക്കറ്റ് താരങ്ങളുടെ കാശ് പോകും

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാംപിൽ നിന്ന് രണ്ട് മലയാളി താരങ്ങളെ ഒഴിവാക്കി