wheat 
Business

ഗോ​ത​മ്പ് പൂഴ്ത്തിവയ്പ്പ് തടയാൻ നടപടി

വ്യാ​പാ​രി​ക​ള്‍ക്കും മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര്‍ക്കും നി​ല​വി​ലു​ള്ള 2000 ട​ണ്ണി​ല്‍ നി​ന്ന് 1000 ട​ണ്ണാ​യി സ്റ്റോ​ക്ക് പ​രി​ധി കു​റ​ച്ച​താ​യി ഭ​ക്ഷ്യ സെ​ക്ര​ട്ട​റി സ​ഞ്ജീ​വ് ചോ​പ്ര പ​റ​ഞ്ഞു.

MV Desk

ന്യൂ​ഡ​ൽ​ഹി: പൂ​ഴ്ത്തി​വ​യ്പ്പും വി​ല​ക്ക​യ​റ്റ​വും ത​ട​യു​ന്ന​തി​നാ​യി സ്റ്റോ​ക്ക് ഹോ​ള്‍ഡി​ങ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ക​ര്‍ശ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് സ​ര്‍ക്കാ​ര്‍. മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര്‍, ചി​ല്ല​റ വ്യാ​പാ​രി​ക​ള്‍, വ​ലി​യ ചെ​യി​ന്‍ റീ​ട്ടെ​യ്‌​ല​ര്‍മാ​ര്‍, പ്രോ​സ​സ​റു​ക​ള്‍ എ​ന്നി​വ​രു​ടെ സ്റ്റോ​ക്ക് ഹോ​ൾ​ഡി​ങ് മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് ക​ർ​ശ​ന​മാ​ക്കി​യ​ത്. വ്യാ​പാ​രി​ക​ള്‍ക്കും മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര്‍ക്കും നി​ല​വി​ലു​ള്ള 2000 ട​ണ്ണി​ല്‍ നി​ന്ന് 1000 ട​ണ്ണാ​യി സ്റ്റോ​ക്ക് പ​രി​ധി കു​റ​ച്ച​താ​യി ഭ​ക്ഷ്യ സെ​ക്ര​ട്ട​റി സ​ഞ്ജീ​വ് ചോ​പ്ര പ​റ​ഞ്ഞു.

ഓ​രോ ചി​ല്ല​റ വ്യാ​പാ​രി​യു​ടെ​യും സ്റ്റോ​ക്ക് പ​രി​ധി 10 ട​ണ്ണി​ന് പ​ക​രം ഇ​നി മു​ത​ല്‍ 5 ട​ണ്‍ ആ​യി​രി​ക്കും. ഒ​രു ബി​ഗ് ചെ​യി​ന്‍ റീ​ട്ടെ​യ്‌​ല​ര്‍മാ​രു​ടെ ഓ​രോ ഡി​പ്പോ​യ്ക്കും 5 ട​ണ്ണും അ​വ​രു​ടെ എ​ല്ലാ ഡി​പ്പോ​ക​ള്‍ക്കും മൊ​ത്തം 1,000 ട​ണ്ണു​മാ​ണ് പ​രി​ധി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. കൃ​ത്രി​മ ക്ഷാ​മം ത​ട​യു​ന്ന​തി​നും പൂ​ഴ്ത്തി​വ​യ്പ്പ് ത​ട​യു​ന്ന​തി​നു​മാ​ണ് ഇ​ത് ചെ​യ്ത​ത്. പു​തു​ക്കി​യ സ്റ്റോ​ക്ക് പ​രി​ധി​ക​ള്‍ ഉ​ട​ന​ടി പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

പു​തു​ക്കി​യ പ​രി​ധി​യി​ലേ​ക്ക് സ്റ്റോ​ക്ക് കു​റ​യ്ക്കാ​ന്‍ വ്യാ​പാ​രി​ക​ള്‍ക്ക് 30 ദി​വ​സ​ത്തെ സ​മ​യം ല​ഭി​ക്കു​മെ​ന്നും സ​ഞ്ജീ​വ് ചോ​പ്ര പ​റ​ഞ്ഞു. എ​ല്ലാ ഗോ​ത​മ്പ് സ്റ്റോ​ക്കി​ങ് എ​ന്‍റി​റ്റി​ക​ളും ഗോ​ത​മ്പ് സ്റ്റോ​ക്ക് ലി​മി​റ്റ് പോ​ര്‍ട്ട​ലി​ല്‍ https://evegoils.nic.in/wsp/login ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും സ്റ്റോ​ക്ക് പൊ​സി​ഷ​ന്‍ അ​പ്ഡേ​റ്റ് ചെ​യ്യു​ക​യും വേ​ണം.

പോ​ര്‍ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടി​ല്ലാ​ത്ത​തോ സ്റ്റോ​ക്ക് പ​രി​ധി ലം​ഘി​ക്കു​ന്ന​തോ ആ​യ ഏ​തൊ​രു സ്ഥാ​പ​ന​വും 1955ലെ ​അ​വ​ശ്യ​സാ​ധ​ന നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 6,7 പ്ര​കാ​രം ഉ​ചി​ത​മാ​യ ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ക്ക് വി​ധേ​യ​മാ​യി​രി​ക്കും. ജൂ​ണ്‍ 12ന് ​ഭ​ക്ഷ്യ മ​ന്ത്രാ​ല​യം വി​വി​ധ വി​ഭാ​ഗ​ത്തി​ലു​ള്ള വ്യാ​പാ​രി​ക​ള്‍ക്ക് 2024 മാ​ര്‍ച്ച് വ​രെ സ്റ്റോ​ക്ക് ഹോ​ള്‍ഡി​ങ് പ​രി​ധി ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു.

സ്റ്റോ​ക്ക് പ​രി​ധി​ക്ക് പു​റ​മേ, ആ​ഭ്യ​ന്ത​ര ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും വി​ല​ക്ക​യ​റ്റം ത​ട​യാ​നും സ​ര്‍ക്കാ​ര്‍ വി​വി​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. 2022 മേ​യ് മു​ത​ല്‍ ഗോ​ത​മ്പ് ക​യ​റ്റു​മ​തി​ക്ക് നി​രോ​ധ​ന​മു​ണ്ട്. ഓ​പ്പ​ണ്‍ മാ​ര്‍ക്ക​റ്റ് സെ​യി​ല്‍ സ്കീ​മി​ന് കീ​ഴി​ല്‍ വ​ന്‍കി​ട ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് സ​ബ്സി​ഡി നി​ര​ക്കി​ല്‍ ഗോ​ത​മ്പ് വി​റ്റ​ഴി​ച്ചി​ട്ടു​ണ്ട്.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി