.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Business

ബാ​ങ്കു​ക​ള്‍ക്ക് നെ​ഞ്ചി​ടി​പ്പേ​റു​ന്നു

Renjith Krishna

കൊ​ച്ചി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കോ​ര്‍പ്പ​റേ​റ്റ് ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​യ ഗൗ​തം അ​ദാ​നി ഗ്രൂ​പ്പ് ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി വി​ല തു​ട​ര്‍ച്ച​യാ​യ ആ​റാം ദി​വ​സ​വും ക​ന​ത്ത ഇ​ടി​വ് നേ​രി​ട്ട​തോ​ടെ സ്വ​കാ​ര്യ, പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ള്‍ക്ക് നെ​ഞ്ചി​ടി​പ്പേ​റു​ന്നു. ഗ്രീ​ന്‍ എ​ന​ര്‍ജി മു​ത​ല്‍ തു​റ​മു​ഖം, റോ​ഡ് വി​ക​സ​ന​വും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല​ക​ളി​ലും റീ​ട്ടെ​യ്ല്‍ വ്യാ​പാ​ര​ത്തി​ലും ഉ​ള്‍പ്പെ​ടെ പ്ര​ധാ​ന വ്യ​വ​സാ​യ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ വി​വി​ധ ക​മ്പ​നി​ക​ള്‍ക്കാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി രൂ​പ​യാ​ണ് വാ​യ്പ​യാ​യി രാ​ജ്യ​ത്തെ വി​വി​ധ ബാ​ങ്കു​ക​ള്‍ ന​ല്‍കി​യി​ട്ടു​ള്ള​ത്. 

അ​മെ​രി​ക്ക​യി​ലെ പ്ര​മു​ഖ ഊ​ഹ​ക്ക​ച്ച​വ​ട സ്ഥാ​പ​ന​മാ​യ ഹി​ണ്ട​ന്‍ ബെ​ര്‍ഗി​ന്‍റെ പ്ര​തി​കൂ​ല ഗ​വേ​ഷ​ണ റി​പ്പോ​ര്‍ട്ടി​നെ തു​ട​ര്‍ന്ന് നി​ക്ഷേ​പ​ക​ര്‍ അ​ദാ​നി ഓ​ഹ​രി​ക​ള്‍ വ​ന്‍ തോ​തി​ല്‍ വി​റ്റു​മാ​റു​ക​യാ​ണ്. ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കാ​നാ​യി 20,000 കോ​ടി രൂ​പ​യു​ടെ തു​ട​ര്‍ ഓ​ഹ​രി വി​ല്‍പ്പ​ന അ​ദാ​നി ഗ്രൂ​പ്പ് ക​ഴി​ഞ്ഞ ദി​വ​സം റ​ദ്ദാ​ക്കി​യെ​ങ്കി​ലും നി​ക്ഷേ​പ​ക​രു​ടെ വി​ശ്വാ​സം നേ​ടാ​നാ​യി​ട്ടി​ല്ല. ഇ​തി​നി​ടെ അ​ദാ​നി ഗ്രൂ​പ്പ് ക​മ്പ​നി​ക​ള്‍ക്ക് ന​ല്‍കി​യി​ട്ടു​ള്ള വാ​യ്പ​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ല്‍കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് റി​സ​ര്‍വ് ബാ​ങ്ക് വി​വി​ധ ബാ​ങ്കു​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യ​തോ​ടെ ആ​ശ​ങ്ക ശ​ക്ത​മാ​യി. 

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ക​മ്പ​നി​ക​ള്‍ക്ക് 20,600 കോ​ടി രൂ​പ വാ​യ്പ​യാ​യി ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​തി​ല്‍ 1,600 കോ​ടി രൂ​പ വി​ദേ​ശ​ത്തെ എ​സ്ബി​ഐ​യു​ടെ ബാ​ങ്കി​ങ് യൂ​ണി​റ്റു​ക​ള്‍ വ​ഴി​യാ​ണ് ന​ല്‍കി​യി​രി​ക്കു​ന്ന​ത്. അ​ദാ​നി ഗ്രൂ​പ്പ് ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ക്കും വി​വി​ധ പ​ദ്ധ​തി​ക​ള്‍ക്കാ​യി സ​ര്‍ക്കാ​രു​ക​ള്‍ അ​നു​വ​ദി​ച്ച ഭൂ​മി ഉ​ള്‍പ്പെ​ടെ​യു​ള്ള ആ​സ്തി​ക​ളും ജാ​മ്യ​മാ​യി ന​ല്‍കി​യാ​ണ് വാ​യ്പ​യി​ല്‍ ഏ​റെ പ​ങ്കും അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്ന് വി​ശ്വ​സ​നീ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള റി​പ്പോ​ര്‍ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. 

ഓ​ഹ​രി വി​പ​ണി​യി​ലെ ഇ​പ്പോ​ഴ​ത്തെ ത​ക​ര്‍ച്ച തു​ട​ര്‍ന്നാ​ല്‍ അ​നി​ല്‍ ഭി​രു​ഭാ​യ് അം​ബാ​നി ഗ്രൂ​പ്പി​ന്‍റെ അ​വ​സ്ഥ​യി​ലേ​ക്ക് അ​ദാ​നി ക​മ്പ​നി​ക​ള്‍ നി​ലം പ​തി​ച്ചേ​ക്കാ​മെ​ന്ന ആ​ശ​ങ്ക​യും ശ​ക്ത​മാ​ണ്. ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി അ​ദാ​നി ഗ്രൂ​പ്പ് ക​മ്പ​നി​ക​ളു​ടെ പ​ണ​ല​ഭ്യ​ത​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങാ​നും അ​വ നി​ഷ്ക്രി​യ​മാ​കാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. ഇ​ന്ത്യ​ന്‍ സാ​മ്പ​ത്തി​ക മേ​ഖ​ല​യ്ക്ക് വ​ന്‍ വെ​ല്ലു​വി​ളി ഉ​യ​ര്‍ത്താ​ന്‍ ഈ ​സാ​ഹ​ച​ര്യം കാ​ര​ണ​മാ​കു​മെ​ന്നും അ​ന​ലി​സ്റ്റു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

രാ​ജ്യ​ത്തെ മ​റ്റൊ​രു പ്ര​മു​ഖ പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യ പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് വി​വി​ധ അ​ദാ​നി ഗ്രൂ​പ്പ് ക​മ്പ​നി​ക​ള്‍ക്കാ​യി 7,000 കോ​ടി രൂ​പ​യാ​ണ് വാ​യ്പ ന​ല്‍കി​യി​ട്ടു​ള്ള​ത്. പ്ര​മു​ഖ സ്വ​കാ​ര്യ ബാ​ങ്കു​ക​ളാ​യ ഐ​ഡി​എ​ഫ്സി ഫ​സ്റ്റ്, കൊ​ട്ട​ക് മ​ഹീ​ന്ദ്ര എ​ന്നി​വ​യും അ​ദാ​നി ഗ്രൂ​പ്പി​ലേ​ക്ക് വ​ന്‍ തു​ക വാ​യ്പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.‌ അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ മൊ​ത്തം ക​ട​മാ​യ 1.9 ല​ക്ഷം കോ​ടി​യി​ല്‍ 70,000 മു​ത​ല്‍ 80,000 കോ​ടി രൂ​പ ബാ​ങ്ക് വാ​യ്പ​യാ​ണെ​ന്ന് അ​ന​ലി​സ്റ്റു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പശ്ചിമേഷ്യൻ യുദ്ധം കടുക്കുന്നു; ഇറാന്‍റെ പ്രകൃതിവാതക കേന്ദ്രം ആക്രമിച്ച് ഇസ്രയേൽ

മാസപ്പിറവി ദൃശ്യമായില്ല; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

ഫ്ളക്സ് അടിച്ച് ദീപ്തി മേരി വർഗീസും മുഹമ്മദ് ഷിയാസും; മുന്നൊരുക്കത്തിന്‍റെ ഭാഗമെന്ന് ദീപ്തി

എൻഐഎ അറസ്റ്റ് ചെയ്തത് ക്രിസ്റ്റ്യൻ രാഷ്ട്രം രൂപീകരിക്കാൻ ഗൂഢാലോചന നടത്തിയ ആളെ

കവടിയാർ കൊട്ടാരത്തിലെ മോഷണം: യൂട്യൂബർമാരെ ചോദ്യം ചെയ്യും