ബ്ലൂ ഓഷ്യൻ കോർപ്പറേഷൻ ഈജിപ്റ്റിലേക്ക്.

 
Business

ഇന്ത്യൻ ഉടമസ്ഥതയിലുള്ള ബ്ലൂ ഓഷ്യൻ കോർപ്പറേഷൻ പ്രവർത്തനം ഈജിപ്റ്റിലേക്കും

ഇന്ത്യൻ ഉടമസ്ഥതയിലുള്ള സപ്ലൈ ചെയിൻ ട്രെയിനിങ് ആൻഡ് കൺസൾട്ടിങ് മേഖലയിലെ പ്രമുഖ സ്ഥാപനമായ ബ്ലൂ ഓഷ്യൻ കോർപ്പറേഷൻ ഈജിപ്റ്റിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു

UAE Correspondent

ദുബായ്: ഇന്ത്യൻ ഉടമസ്ഥതയിലുള്ള സപ്ലൈ ചെയിൻ ട്രെയിനിങ് ആൻഡ് കൺസൾട്ടിങ് മേഖലയിലെ പ്രമുഖ സ്ഥാപനമായ ബ്ലൂ ഓഷ്യൻ കോർപ്പറേഷൻ ഈജിപ്റ്റിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. കെയ്റോയിൽ സ്ഥാപനത്തിന്‍റെ പുതിയ ഒഫിസ് ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം, കമ്പനിയുടെ പ്രഥമ അന്താരാഷ്ട്ര പ്രോക്യൂർമെന്‍റ് & സപ്ലൈ ചെയിൻ കോൺഫറൻസ് കെയ്റോയിൽ സംഘടിപ്പിച്ചു.

യുഎഇ, സൗദി അറേബ്യ, യുകെ , ഇന്ത്യ എന്നിവിടങ്ങളിൽ സജീവ സാന്നിധ്യമുള്ള ബ്ലൂ ഓഷ്യൻ കോർപ്പറേഷന്‍റെ ആഗോള ശൃംഖലയിലേക്കുള്ള പുതിയ നാഴികക്കല്ലാണ് കെയ്റോ ഒഫിസ് എന്ന് ബ്ലൂ ഓഷ്യൻ കോർപ്പറേഷന്‍റെ ഗ്രൂപ്പ് സിഇഒ ഡോ. സത്യ മേനോൻ പറഞ്ഞു.

'റീ ഇൻവെന്‍റിങ് ദി ന്യൂ ട്രേഡ് ഇഖ്‌വേഷൻ: ഫ്രം ഈജിപ്റ്റ് ടു ദി വേൾഡ്"എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ ലോജിസ്റ്റിക്സ്, നിർമാണം, ഫാർമസ്യൂട്ടിക്കൽസ്, ഊർജം, റീട്ടെയിൽ, കൃഷി, സാങ്കേതികവിദ്യ, സർക്കാർ ബന്ധമുള്ള വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള 400-ലധികം സ്ഥാപനങ്ങളിൽ നിന്നായി 1,000-ത്തിലധികം പ്രതിനിധികൾ പങ്കെടുത്തു.

തദ്ദേശ തെരഞ്ഞെടുപ്പ്; ഫലമറിയാൻ മണിക്കൂറുകൾ മാത്രം, വോട്ടെണ്ണൽ രാവിലെ 8 മുതൽ

പ്രതികളെല്ലാം വിയ്യൂരിലേക്ക്; ജയിൽ മാറ്റം വേണമെങ്കിൽ പ്രത്യേകം അപേക്ഷിക്കാം

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കേന്ദ്ര വിവരാവകാശ കമ്മിഷണറായി പി.ആർ. രമേശ്; പദവിയിലെത്തുന്ന ആദ്യ മലയാളി

"കേരളവും സര്‍ക്കാരും അവള്‍ക്കൊപ്പം''; ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്ത് സജി ചെറിയാൻ