അനിൽ അംബാനി

 
Business

അനിൽ അംബാനിയുടെ 3,000 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

മുംബൈയിലെ കുടുംബവീടും ഡൽഹിയിലെ റിലയൻസ് സെന്‍ററുമടക്കം ഇതിൽ ഉൾപ്പെടുന്നു

Namitha Mohanan

മുംബൈ: റിലയൻസ് ചെയർമാൻ അനിൽ അംബാനിയുടെ 3000 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കള്ളപ്പണം വെളിപ്പിൽ കേസുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി. ബാന്ദ്രയിലെ പാലി ഹിൽ കുടുംബവീട്, ഡൽഹിയിലെ റിലയൻസ് സെന്‍റർ അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്. ഒക്റ്റോബർ 31 നാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ഡൽഹി, നോയിഡ, ഗാന്ധിയാബാദ്, മുംബൈ, പുനെ, ചെന്നൈ, താനെ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. വീടും ഓഫിസുമടക്കം ഇതിൽ ഉൾപ്പെടുന്നു.

റിലയൻസ് കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട വായപ തട്ടിപ്പിലും ഇഡിയുടെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. റിലയൻസ് കമ്മ്യൂണിക്കേഷൻ അടക്കമുള്ള കമ്പനികൾ ഏകദേശം 13,600 കോടി രൂപയുടെ വായ്പ ക്രമവിരുദ്ധമായി മറ്റ് കമ്പനികളിലേക്ക് വകമാറ്റിയെന്നാണ് കണ്ടെത്തൽ. ഇത് സംബന്ധിച്ച് ഇഡി മുൻപ് അനിൽ അംബാനിയെ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല. റിലയൻസ് പവറിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഇഡി അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

ബുൾഡോസർ നീതിയെ വിമർശിച്ച് പിണറായി വിജയൻ; ഇവിടത്തെ കാര്യത്തിൽ ഇടപെടേണ്ടെന്ന് ഡി.കെ. ശിവകുമാർ

കുളത്തിനരികെ മണം പിടിച്ചെത്തി പൊലീസ് നായ; ചിറ്റൂരിൽ നിന്ന് കാണാതായ 6 വയസുകാരനായി വ്യാപക തെരച്ചിൽ

കാർട്ടൂൺ കണ്ടതിന് വഴക്കു പറഞ്ഞു; രണ്ടാം ക്ലാസുകാരി വീട്ടിൽ നിന്നിറങ്ങിപ്പോയി, കണ്ടെത്തിയത് 5 കിലോമീറ്റർ അപ്പുറത്ത്

പ്രശസ്ത കലാസംവിധായകൻ കെ. ശേഖർ അന്തരിച്ചു

''രാജ്യത്തെ പെൺമക്കൾക്ക് നീതി വേണം''; ഉന്നാവ് പീഡനക്കേസിൽ പാർലമെന്‍റിന് മുന്നിൽ വനിതകളുടെ പ്രതിഷേധം