Business

വിദ്യാഭ്യാസ വാർത്തകൾ (18/11/2023)

ടിടിസി കോഴ്സ് ഫലം

2005-2006 വർഷത്തെ പാഠ്യപദ്ധതി പ്രകാരം 2023ൽ നടത്തിയ ട്രെയിൻഡ് ടീച്ചേഴ്സ് സർട്ടിഫിക്കറ്റ് (ടി.ടി.സി) കോഴ്സ് (മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം https://pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.

നഴ്സിങ് കോഴ്സ് മേഴ്സി ചാൻസ്

കേരളത്തിനകത്ത് വിവിധ നഴ്സിങ് കോഴ്സുകൾ (പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിങ് ഒഴികെ) അനുവദനീയ കാലാവധിക്കുള്ളിൽ പൂർത്തീകരിച്ച് അവസാന വർഷ പരീക്ഷ എഴുതുവാൻ കഴിയാത്തവർക്കായുള്ള മേഴ്സി ചാൻസിനായുള്ള അർഹതനിർണയ പരീക്ഷയ്ക്കായി സ്ഥാപന മേധാവികൾ മുഖേന ഡിസംബർ 30 വരെ അപേക്ഷ നൽകാമെന്ന് കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.nursingcouncil.kerala.gov.in.

സ്‌നേഹപൂർവ്വം’ പദ്ധതി: 57,187 കുട്ടികൾക്കായി 8.80 കോടി രൂപഅനുവദിച്ചു

സാമൂഹ്യനീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖേന നടപ്പാക്കുന്ന സ്‌നേഹപൂർവ്വം പദ്ധതിയിൽ 8.8 കോടി രൂപ ധനസഹായം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിഡോ. ആർ ബിന്ദു അറിയിച്ചു. മാതാപിതാക്കളിൽ ആരെങ്കിലുമോ അല്ലെങ്കിൽ ഇരുവരുമോ മരണപ്പെട്ടു സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള സർക്കാർ വിദ്യാഭ്യാസ ധനസഹായ പദ്ധതിയാണ് സ്‌നേഹപൂർവ്വം. 2023-24 സാമ്പത്തിക വർഷത്തിൽ 17 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിയ്ക്കായി നൽകിയിരുന്നത്. അതിൽ നിന്നും ലഭിച്ച 9.01 കോടി രൂപയിലാണ് 8.8 കോടി രൂപ വിനിയോഗിച്ച് ഇപ്പോൾ എല്ലാ ജില്ലകളിലുമായി 57,187 കുട്ടികൾക്ക് ധനസഹായം അനുവദിച്ചിരിക്കുന്നത്.

ക്ഷേത്രങ്ങളിൽ വിശ്വാസികൾ പണം നൽകുന്നത് കല്യാണ മണ്ഡപങ്ങളുടെ നിർമാണത്തിനല്ല: സുപ്രീം കോടതി

''നിവേദനം സ്വീകരിക്കാതിരുന്നത് കൈപ്പിഴ''; വിവാദമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് സുരേഷ് ഗോപി

യുകെ സന്ദർശനം; ട്രംപും ഭാര‍്യയും ലണ്ടനിലെത്തി

മത്സരത്തിനു മുൻപേ പത്ര സമ്മേളനം റദ്ദാക്കി; പാക്കിസ്ഥാൻ ഏഷ‍്യ കപ്പിൽ നിന്നും പിന്മാറുമോ?

അമീബിക് മസ്തിഷ്ക ജ്വരം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും