ഒരു ലക്ഷത്തിൽ താഴാതെ സ്വർണം; ചെറിയ കുതിപ്പ്

 
Business

ഒരു ലക്ഷത്തിൽ താഴാതെ സ്വർണം; ചെറിയ കുതിപ്പ്

രാജ്യാന്തര വിപണിയിൽ സ്വർണവില വർധിച്ചതാണ് വിപണിക്ക് ഗുണമായത്.

നീതു ചന്ദ്രൻ

കൊച്ചി: സ്വർണവിലയിൽ ചെറിയ കുതിപ്പ്. അതിവേഗത്തിൽ ഒരു ലക്ഷത്തിൽ താഴെയെത്തുമെന്ന് കരുതിയിരുന്ന സ്വർണം വിപണി ഉണർന്നതോടെ പവന് 1,03,640 എന്ന വിലയിൽ തുടരുകയാണ്. രാവിലെ ഗ്രാമിന് 255 രൂപ കുറഞ്ഞിരുന്നു. ‍എന്നാൽ ഉച്ചയായതോടെ ഗ്രാമിന് 110 രൂപ കൂടി. നിലവിൽ പവന് 12,955 രൂപയാണ് വില.

രാജ്യാന്തര വിപണിയിൽ സ്വർണവില വർധിച്ചതാണ് വിപണിക്ക് ഗുണമായത്. ഡോളറിനെതിരേ ഇന്ത്യൻ രൂപ മെച്ചപ്പെട്ടതും വിപണിയെ സഹായിച്ചു.

നിലവിൽ രാജ്യാന്തര വിപണിയിൽ ഔൺസിന് 4017 ഡോളറാണ് സ്വർണത്തിന്‍റെ വില. 18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഗ്രാമിന് 90 രൂപ കൂടിയിട്ടുണ്ട്. പവന് 10,700 രൂപയാണ് വില. വെള്ളി വിലയിൽ മാറ്റമില്ല.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ