വീണ്ടും കുതിച്ച് സ്വർണവില; നിരക്കറിയാം...
കൊച്ചി: വീണ്ടും സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തി. കഴിഞ്ഞ 6 ദിവസങ്ങളായി കുറഞ്ഞ സ്വർണവിലയാണ് വീണ്ടും തിരിച്ചു കയറിയത്. 320 രൂപയുടെ വർധനയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 71,840 രൂപയായി. ഗ്രാമിന് 40 രൂപ വർധിച്ച് 8980 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ ഇപ്പോഴത്തെ വില.
ഈ മാസം 12 നാണ് സ്വർണവില ആദ്യമായി 70,000 കടക്കുന്നത്. തുടർന്ന് 4000 രൂപയിലധികം വർധനവ് രേഖപ്പെടുത്തിയ ശേഷം ഏപ്രിൽ 23 മുതൽ 2800 രൂപ കുറഞ്ഞിരുന്നു. തുടർന്ന് വീണ്ടും സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തി.