Gold Symbolic Image 
Business

സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; പവന് 45,200 കടന്നു

ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ

കൊച്ചി: സംസ്ഥാനത്ത് 45,000 വും കടന്ന് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് (21/10/2023) 160 രൂപ വർധിച്ച് ഒരു പവന്‍ സ്വർണത്തിന്‍റെ വില 45,280 രൂപയായി. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 5660 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നതെ വില.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമാണിത്. ഇന്നലെ പവന് 560 രൂപ കൂടി 45,120 രൂപയായിരുന്നു.ഈ മാസത്തിന്‍റെ തുടക്കത്തിൽ 42,680 ൽ എത്തിയ സ്വർണവില പിന്നീട് ഈ മാസത്തെ ഇറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയിരുന്നു.

പിന്നീട് ശനിയാഴ്ച ഒരു ദിനം മാത്രം 44,320 ലേക്ക് വർധിച്ച വില വീണ്ടും കുറഞ്ഞു. എന്നാൽ ഈ ബുധനാഴ്ച മുതൽ വീണ്ടും വില ഉയരുന്നതായാണ് ദൃശ്യമായത്.

വിംബിൾഡണിൽ കന്നി കീരിടം നേടി ഇഗ സ്വിയാടെക്ക്

''രാഷ്ട്രീയ കൂട്ടുക്കച്ചവടം അനുവദിക്കില്ല''; പി.കെ. ശശിക്കെതിരേ ഡിവൈഎഫ്ഐ

പോക്സോ കേസ്; മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്