Business

സ്വർണവില കൂടി; പവന് 80 രൂപയുടെ വർധന

ഈ മാസത്തിന്‍റെ തുടക്കത്തിൽ 44,560 രൂപയായിരുന്നു സ്വർണവില.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് (16/05/2023) പവന് 80 രൂപ വർധിച്ച് ഒരു പവന്‍ സ്വർണത്തിന്‍റെ വില 45,400 രൂപയായി. ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. 5675 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.

ഈ മാസത്തിന്‍റെ തുടക്കത്തിൽ 44,560 രൂപയായിരുന്നു സ്വർണവില. പിന്നീട് 5ന് 45,760 രൂപയായി ഉ‍യർന്ന് സ്വർണവില സർവ്വകാല റെക്കോർഡിട്ടു. തൊട്ടടുത്ത ദിവസം 560 രൂപ താഴ്‌ന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ ഉയരുന്ന കാഴ്ചയാണ് കണ്ടത്.

മന്ത്രവാദത്തിന്‍റെ പേരില്‍ കൊടുംക്രൂരത; ഒരു കുടുംബത്തിലെ 5 പേരെ ജീവനോടെ ചുട്ടുകൊന്നു

വീണ്ടും പാറക്കലുകൾ ഇടിയുന്നു; കോന്നി പാറമട അപകടത്തിൽ രക്ഷാദൗത്യം നിർത്തിവച്ചു

പണിമുടക്ക്: കെഎസ്ആർടിസി അധിക സർവീസ് നടത്തും

നിപ്പ: 9 പേരുടെ പരിശോധന ഫലം നെഗറ്റീവ്; യുവതിയുടെ ആരോഗ്യനില ഗുരുതരം

എംഎസ്‍‌സി എൽസ: 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ